ന്യൂഡൽഹി ∙ സസ്പെൻഡ് ചെയ്ത ഡ്രൈവിങ് ലൈസൻസുകൾ ഉടമയ്ക്ക് മടക്കി നൽകാൻ കേന്ദ്രീകൃത സംവിധാനവുമായി സംസ്ഥാന സർക്കാർ. സിവിൽ ലൈൻസ് ഗതാഗത വകുപ്പിന്റെ കേന്ദ്ര ഓഫിസിലാണ് ഇതിനുള്ള ക്രമീകരണം സജ്ജമാക്കിയിരിക്കുന്നത്. ട്രാഫിക് നിയമം ലംഘിച്ചതിന് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ഗുണംചെയ്യുന്നതാണ് പുതിയ സംവിധാനം. ട്രാഫിക് പൊലീസുമായുള്ള ആശയവിനിമയവും സഹകരണവും കൂടുതൽ കാര്യക്ഷമമാക്കിയാണ് ഗതാഗത വകുപ്പ് ഈ സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി സ്വകാര്യ ഏജൻസിയെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതായും പദ്ധതി താമസിയാതെ ആരംഭിക്കുമെന്നും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ട്രാഫിക് നിയമ ലംഘനത്തിന് വാഹനമോടിച്ചയാളുടെ ലൈസൻസ് ട്രാഫിക് പൊലീസ് പിടിച്ചെടുത്താൽ ഉടൻ തന്നെ ഈ വിവരം ഗതാഗത വകുപ്പിനു ലഭിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. സസ്പെൻഡ് ചെയ്ത ലൈസൻസുകൾ സംബന്ധിച്ചുള്ള വിശദമായ വിവരം ഗതാഗത വകുപ്പിന്റെ കേന്ദ്ര ഓഫിസിൽ സൂക്ഷിക്കും. ലൈസൻസുകൾ പിടിച്ചെടുത്ത് ഓഫിസിലെത്തിച്ചതിനും സസ്പെൻഷൻ കാലാവധി കഴിഞ്ഞ് മടക്കി നൽകിയതിനും രേഖകളുണ്ടാവും.
ലൈസൻസുകൾ മടക്കിവാങ്ങാൻ ജനങ്ങൾക്ക് നേരിട്ട് ഗതാഗത വകുപ്പിന്റെ കേന്ദ്ര ഓഫിസിനെ സമീപിക്കാം. ഇതിനായി സോണൽ ഓഫിസുകൾ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാവില്ല. പിടിച്ചെടുത്ത ലൈസൻസുകൾ കേന്ദ്ര ഓഫിസിൽ സൂക്ഷിക്കുന്നതിനാൽ ലൈസൻസുകൾ സുരക്ഷിതമായിരിക്കുമെന്ന മെച്ചവുമുണ്ട്. ലൈസൻസ് പിടിച്ചെടുക്കുന്ന സമയം മുതൽ സസ്പെൻഷൻ കാലാവധി കഴിയുന്നതുവരെയുള്ള ഓരോ ഘട്ടവും ഉടമയെ എസ്എംഎസ് വഴി അറിയിക്കും.
ഗതാഗത വകുപ്പിലേക്ക് എപ്പോൾ ലൈസൻസ് അയച്ചു, സസ്പെൻഷൻ കാലാവധി കഴിയുന്നതെപ്പോൾ, ലൈസൻസ് തിരിച്ചുവാങ്ങേണ്ട തീയതി തുടങ്ങിയ കാര്യങ്ങൾ കൃത്യമായി അറിയാൻ സാധിക്കുമെന്നത് ലൈസൻസ് ഉടമകൾക്ക് ഏറെ സഹായകമാവും. പിടിച്ചെടുത്ത ലൈസൻസുകൾ ഗതാഗത വകുപ്പിന്റെ സോണൽ ഓഫിസുകളിൽനിന്ന് കേന്ദ്ര ഓഫിസിലേക്ക് അയയ്ക്കും. ലൈസൻസുകളെല്ലാം ഇവിടെ സൂക്ഷിക്കാൻ പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഡൽഹി സർക്കാരിനു കീഴിൽ ഗതാഗത വകുപ്പിന്റെ 13 സോണൽ ഓഫിസുകളാണ് ഉള്ളത്. മദ്യപിച്ച് വാഹനമോടിക്കൽ, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുക, അമിത വേഗം തുടങ്ങിയ കുറ്റങ്ങൾക്ക് ആയിരക്കണക്കിനു ലൈസൻസുകളാണ് നഗരത്തിൽ സസ്പെൻഡ് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വർഷം 53,000 ഡ്രൈവിങ് ലൈസൻസുകളാണ് ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തത്. ലൈസൻസുകൾ മടക്കിക്കിട്ടാൻ ഗതാഗത വകുപ്പിന്റെ സോണൽ ഓഫിസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയായിരുന്നു. ഇത് അഴിമതിക്കും കാലതാമസത്തിനും ഇടയാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു.

No comments:
Post a Comment