Breaking

Wednesday, 8 August 2018

ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റി; നാല് ജില്ലകളിൽ അവധി


തിരുവനന്തപുരം∙ കാലാവസ്ഥ പ്രതികൂലമായതിനാൽ വ്യാഴാഴ്ച നടത്താനിരുന്ന ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു.
കനത്ത മഴയുടെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല ഓഗസ്റ്റ് 9ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകൾ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ അങ്കണവാടി മുതൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച കലക്‌ടർ അവധി പ്രഖ്യാപിച്ചു.

No comments:

Post a Comment