Breaking

Wednesday, 8 August 2018

പാക്കേജ് ഒരുക്കി രഞ്‌ജിത്തിന്റെ ട്രിപ്സി

സംരംഭകൻ ആകണം എന്ന മോഹത്തോടെ നടക്കുന്ന എല്ലാവരും സംരംഭകർ ആയ ചരിത്രമില്ല. എന്നാൽ സംരംഭക മോഹികൾ അല്ലാത്ത ചിലർ അവിചാരിതമായി ഈ മേഖലയിലേക്ക് എത്തുകയും വിജയം കൈ വരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒരു കഥയാണ് കൊച്ചി ആസ്ഥാനമായ ട്രിപ്സി എന്ന ട്രാവൽ കമ്പനിയുടെ ഉടമ രഞ്ജിത്ത് രാമചന്ദ്രനും പറയാനുള്ളത്.
വിവാഹം കഴിഞ്ഞയുടൻ ജോലി നഷ്ടമായ അവസ്ഥ എം ബി എ ബിരുദധാരിയായ രഞ്ജിത്തിനെ സംബന്ധിച്ച് കഠിനമായിരുന്നു. പലയിടത്തും ജോലി തേടി അലഞ്ഞെങ്കിലും കടുത്ത നിരാശയായിരുന്നു ഫലം. നിലനിൽപ്പ് അത്യാവശ്യമായതോടെ ഇനിയെന്ത് എന്ന് ചിന്തിച്ചു തുടങ്ങി. അപ്പോഴാണ് മനസിൽ സൂക്ഷിച്ചിരുന്ന സംരഭക മോഹം മെല്ലെ തലയുയർത്തിയത്.
ഒരു ട്രാവൽ കമ്പനി തുടങ്ങുക അതായിരുന്നു രഞ്ജിത്തിന്റെ തീരുമാനം. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിത്തിന് തൻ തുടങ്ങുന്ന സംരംഭവും ആ മേഖലയുമായി ബന്ധപ്പെട്ടതാവണം എന്ന ചിന്തയുണ്ടായിരുന്നു. അങ്ങനെയാണ് ട്രാവൽ കമ്പനി എന്ന ആശയത്തിലേക്ക് എത്തുന്നത്. യാത്രക്കള സ്നേഹിക്കുന്ന കുടുംബങ്ങൾക്കായി കൊച്ചിയിൽ സ്വന്തമായി ഓൺലൈൻ ട്രാവൽ ഏജൻസി തുടങ്ങിയ രഞ്ജിത്ത് ട്രിപ്സി എന്നാണ് കമ്പനിക്ക് പേര് നൽകിയത്.
ട്രിപ്സി [Tripzy]. കുടുംബങ്ങളുടെ യാത്ര ഈസിയാക്കുകയാണ് ട്രിപ്സിയുടെ ലക്ഷ്യം. യാത്രികർക്ക് തന്നെ നിങ്ങളുടെ ‘ ബജറ്റ് തീരുമാനിക്കാം എന്നുള്ളതാണ് ട്രിപ്സിയുടെ പ്രത്യേകത. 1000 രൂപ മുതൽ പാക്കേജുകൾ തുടങ്ങുന്നു. കുറഞ്ഞ ചെലവിൽ യാത്ര പ്ലാൻ ചെയ്തു നൽകുന്നു. ഉപഭോക്താക്കളുടെ താൽപര്യം അറിയിച്ചാൽ അതിനനുസരിച്ചുള്ള കസ്റ്റമൈസ്ഡ് പാക്കേജുകളാണ് ട്രിപ്സി നൽകുന്നത്.
ഓരോ ഉപഭോക്താവും വ്യത്യസ്തരാണെന്നുള്ള രഞ്ജിത്തിന്റെ തിരിച്ചറിവാണ് ഇതിന് പിന്നിൽ. ഒരു കുടുംബത്തിന് വേണ്ട എല്ലാ പാക്കേജുകളും ട്രിപ്സിയുടെ പക്കലുണ്ട്. ഹണിമൂൺ ,ബേബിമൂൺ ,മിനിമോൻ സെക്കന്റ് ഹണിമൂൺ , സ്പെഷ്യൽ ഡേ പാക്കേജ് , ട്രീഹൌസ് പാക്കേജ്, ഹെറിറ്റേജ് ,പിൽഗ്രിമേജ് എന്നിവയാണ് ട്രിപ്സി നൽകുന്ന പാക്കേജുകൾ.
ട്രിപ്സിയെ സംബന്ധിച്ച് ഓരോ കസ്റ്റമേഴ്സും യുണിക്കാണ് അതിനാൽ നിങ്ങളുടെ ബജറ്റ് പറഞ്ഞാൽ ആ റെയ്റ്റിന്റെ ഉള്ളിൽ യാത്ര പ്ലാൻ ചെയ്യും അതുതന്നെയാണ് ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നതും.
കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽ എവിടെയും യാത്ര പ്ലാൻ ചെയ്ത് നൽകുകയാണ് ലക്ഷ്യം. ട്രിപ്സിക്ക് മുൻകൂട്ടി തയാറാക്കിയ പാക്കേജുകൾ ഇല്ല. ഉപഭോക്താവിന്റെ താൽപര്യത്തിനാണ് മുൻഗണന. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് ധൈര്യമായി വിളിക്കാം. വിളിക്കേണ്ട നമ്പർ: +917356872386

No comments:

Post a Comment