ഒരു കാർ ഒരു സ്വപ്നമായി കൊണ്ടു നടക്കുന്നവർ ഒരുപാട് ഉണ്ടാകും. ഇഷ്ടപെട്ട വാഹനങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകാത്തതാണ് ഇത്തരക്കാർ നേരിടുന്ന പ്രധാന പ്രശ്നം. വില നോക്കുമ്പോൾ വാങ്ങാൻ കഴിയില്ല, വിലകുറവുള്ളവക്ക് ആഗ്രഹിക്കുന്ന ഫീച്ചറുകളും ഉണ്ടാകില്ല അങ്ങനെ ഒരു കാർ എന്ന സ്വപ്നം ഒരു സ്വപ്നം മാത്രമായി തുടരും.
എന്നാൽ ഇത്തരക്കാർക്ക് വാഹനം സ്വന്തമാക്കാൻ ഇതുപോലെ ഒരു അവസരം ഇനി ഈ വർഷം ലഭിക്കില്ല. ഓണം വിപണി മുന്നിൽകണ്ട് പ്രധാന വാഹന കമ്പനികൾ വൻ ഓണം ഓഫറുകളുമായി കളം നിറയുമ്പോൾ പ്രത്യേകിച്ചും.
ഓണം ഉത്സവ കാലത്ത് കേരള വിപണിയിൽ തിരഞ്ഞെടുക്കപ്പെട്ട വാഹന മോഡലുകൾക്ക് ടാറ്റ മോട്ടോർസ് 1,07,000 രൂപ വരെ ആനുകൂല്യങ്ങൾ ആണ് പ്രഖ്യാപിച്ചത്. ടാറ്റ ടിയാഗോ, ഹെക്സ, ടിഗോർ സെസ്റ്റ്(പേർസണൽ), സഫാരി സ്‌റ്റോം, നാനോ എന്നീ മോഡലുകൾക്ക് 1*രൂപക്ക് ആദ്യ വർഷ ഇൻഷുറൻസ് ലഭ്യമാകും. മാത്രമല്ല 4999*രൂപക്ക് ടാറ്റ നെക്‌സോണിന്റെ ആദ്യ വർഷ ഇൻഷുറൻസ് സ്വന്തമാക്കാം. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകളിൽ ഉപഭോക്താക്കൾക്ക് 25,000മുതൽ 30,000രൂപവരെ മറ്റ് ഇളവുകളും സ്വന്തമാക്കാം.
മുൻപ് സൂചിപ്പിച്ച മോഡലുകളിൽ ടാറ്റ നാനോ ഒഴികെ മറ്റെല്ലാ മോഡലുകൾക്കും കമ്പനി 25,000രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും നൽകുന്നുണ്ട്. കൂടാതെ കേരളത്തിലെ എല്ലാ ഡീലർഷിപ്പുകൾ വഴിയും സർക്കാർ, കോർപ്പറേറ്റ് ഉദ്യോഗസ്ഥർക്കായി 5,000രൂപവരെ പ്രത്യേക ഇളവുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഓണാഘോഷങ്ങളുടെ ഭാഗമായി ടാറ്റ മോട്ടോർസ് ഒരു ഭാഗ്യ നറക്കെടുപ്പും ഒരുക്കുന്നുണ്ട്. ഇതോടെ ഓണക്കാലത്ത് ടാറ്റ കാർ സ്വന്തമാക്കുന്നവരിൽ ഒരു ഭാഗ്യവാന് നറക്കെടുപ്പിലൂടെ ഒരു ടാറ്റ നെക്‌സോൺ സ്വന്തമാക്കാം.
കൂടുതൽ ആനുകൂല്യങ്ങളുമായി മറ്റ് മുൻനിര കാർ നിർമാതാക്കൾ കൂടി ഓണം വിപണിയിലേക്ക് രംഗപ്രവേശം ചെയ്യുമ്പോൾ മത്സരം കനക്കും എന്ന് ഉറപ്പ്. അതിനാൽ ഒരു കാർ സ്വന്തമാക്കാൻ സ്വപ്നം കാണുന്നവർക്ക് ഇതുപോലെ ഒരവസരം ഈ വർഷം വേറെ ഉണ്ടാകില്ലെന്ന് ചുരുക്കം.
No comments:
Post a Comment