കൃഷി കേൾക്കുമ്പോൾ മുഖം തിരിക്കുന്ന ഇന്നത്തെ തലമുറ കാണണം ആലപ്പുഴ സ്വദേശി ബിനോയ് മൽസ്യകൃഷിയിലൂടെ നെയ്ത വിജയം
നമ്മൾ മലയാളികൾക്ക് പൊതുവെ ഒരു പ്രശ്നമുണ്ട്, പഠിച്ച് ഒരു ബിരുദ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയാൽ പിന്നെ വൈറ്റ് കോളർ ജോലിക്ക് പിന്നാലെ പരക്കം പായാനാണ് താല്പര്യം. മണ്ണിൽ ഇറങ്ങി ജോലി ചെയ്‌താൽ മികച്ച വരുമാനം നേടാനുള്ള വകുപ്പുകൾ ധാരാളം ഉണ്ടെങ്കിലും മലയാളിക്ക് പ്രിയം ശമ്പളം കുറഞ്ഞാലും ഓഫീസ് ജോലിയോട് തന്നെ.
ഇത്തരത്തിൽ വൈറ്റ് കോളർ ജോലിക്ക് പിന്നാലെ പരക്കം പായുന്നവർ കാണ്ടേണ്ട ഒന്നാണ് ആലപ്പുഴ പഴവീട് സ്വദേശി ബിനോയിയുടെ ജീവിതം. ബികോം ബിരുദം നേടിയപ്പോൾ, തുടർപഠനം , ജോലി തുടങ്ങിയ പലനിർദേശങ്ങളും മുന്നോട്ടു വന്നു എങ്കിലും ബിനോയ് സ്വയം തൊഴിൽ എന്ന നിലക്ക് മൽസ്യകൃഷിയിലേക്ക് ഇറങ്ങാനാണ് തീരുമാനിച്ചത്. അതിന്റെ ഫലമാണ് നാലര ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പമ്പ ഹാച്ചറി.
അച്ഛൻ പറഞ്ഞു തന്ന കാർഷിക പാഠങ്ങൾ മനസ്സിൽ കുറിച്ചുകൊണ്ടാണ് ആദ്യമായി മൽസ്യകൃഷിയിലേക്ക് ഇറങ്ങിയത്. വീടിനടുത്തായി നിർമിച്ച മൽസ്യക്കുളത്തിൽ മലമ്പുഴയിൽ നിന്നും കൊണ്ടുവന്ന തിളപ്പിയ, രോഹു തുടങ്ങിയ മൽസ്യങ്ങളുടെ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എന്നാൽ തിരിച്ചടിയായിരുന്നു ഫലം.
ആദ്യവട്ടം ഇറക്കിയ കൃഷി വൻനഷ്ടത്തിലായി. വലുതാകും മുൻപ് തന്നെ മീനുകൾ ചത്തു പൊങ്ങി. എന്നാൽ ബിനോയ് പിന്മാറാൻ തയ്യാറായിരുന്നില്ല. വീണ്ടും കൃഷിയിറക്കി. ഇക്കുറി ഭാഗ്യം ബിനോയുടെ കഠിന പരിശ്രമത്തെ പിന്തുണച്ച്. മികച്ച വരുമാനം ലഭിച്ചപ്പോൾ. കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു.
ഇപ്പോൾ ചെറുതും വലുതുമായി 18 മൽസ്യ കുളങ്ങൾ ഉണ്ട് ബിനോയ്ക്ക്. കേരള ഫിഷറീസ് ഡിപ്പാർട്ട്മേന്റിലേക്ക് വേണ്ട മത്സ്യക്കുഞ്ഞുങ്ങളിൽ ഏതാണ്ട് 80 ശതമാനം ബിനോയിയുടെ ഫാമിൽ നിന്നുമാണ് വിതരണം ചെയ്യപ്പെടുന്നത്.
ഏകദേശം 30 ലക്ഷം മൽസ്യക്കുഞ്ഞുങ്ങളെയാണ് ഒരു വർഷം ഇവിടെ ഉല്പാദിപ്പിക്കുന്നത്. ഇത് ഒരുകോടി ആക്കാനുള്ള ശ്രമത്തിലാണ് ബിനോയ്.
ഒരു വർഷം കുറഞ്ഞത് ഒരു കോടി രൂപയ്ക്ക് മുകളിൽ ബിനോയി ഈ ഫാമിൽ നിന്നും സമ്പാദിക്കുന്നുണ്ട്.മുടക്ക് മുതൽ അധ്വാനിക്കുന്ന മനസ്സ് മാത്രം. കൃഷിയിൽ സംഭവിക്കുന്ന അബദ്ധങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് കൊണ്ട് കൃഷിയിൽ മാറ്റങ്ങൾ വരുത്തി മുന്നേറാനുള്ള നിശ്ചയവും കൂടെയുണ്ട് ബിനോയിക്ക്.
കൃഷിയിൽ വിജയിക്കാൻ തന്നെ സഹായിക്കുന്നത് തന്റെ കുടുംബത്തിന്റെ പിന്തുണയാണ് എന്ന് ബിനോയ്. പമ്പ ഹാച്ചറിയിൽ ഉല്പാദിപ്പിക്കപ്പെടുന്ന മൽസ്യങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൽസ്യ വിപണികളിൽ എത്തുന്നു. കട്ടിള, രോഹു, തിളപ്പിയ, കരിമീൻ, ആഫ്രിക്കൻമുഷി ,തുടങ്ങിയവയെയാണ് പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്.
വരും വർഷങ്ങളിൽ മൽസ്യകൃഷിയിൽ കേരളത്തിലെ നമ്പർ വണ്‍ആയി മാറുക എന്നതാണ് ബിനോയിയുടെ പ്ലാൻ. മൽസ്യക്രിഷിചെയ്യാൻ താല്പര്യപ്പെട്ടു മുന്നോട്ട് വരുന്നവർക്ക് മൽസ്യക്കുഞ്ഞുങ്ങളെയും കൃഷിക്ക് വേണ്ട വിദഗ്ദോപദേശവും ബിനോയ് നൽകുന്നുണ്ട് . താല്പര്യമുള്ളവർക്ക് അദ്ദേഹത്തെ നേരിട്ട് വിളിക്കാം. ബിനോയിയുടെ ഫോണ്‍ നമ്പർ 98462 52384
No comments:
Post a Comment