ഓരോ വീടുകളിലും പല വിധ സംഘടനകൾ പല തവണ പിരിവ് നടത്തി കടന്ന് പോയിരിക്കുന്നു, എന്നിട്ടും അവർ പിന്നെയും ഉള്ളത് നൽകി സഹായിക്കുന്നു. പണമായും സാധനങ്ങളായും സഹായം നൽകുന്നു.
ഒരു വീട്ടിൽ ആകെ അവിടെ ഉണ്ടായിരുന്ന 15 തേങ്ങയിൽ 14 തേങ്ങയും എടുത്ത് നൽകുന്നു, ഒടുവിൽ അവസാനം പതിനഞ്ചാമത്തെ തേങ്ങയും എടുത്ത് തന്നിട്ട് ഞങ്ങൾക്ക് അരക്കാൻ ബാക്കിയില്ല എങ്കിലും കൊണ്ട് പൊക്കോളൂ എന്ന് പറയുന്നു.❤❤
മറ്റൊരിടത്ത് "തന്നതൊന്നും ഭർത്താവ് അറിയേണ്ട പുള്ളിക്കാരൻ കൂടി എന്തേലും തരട്ടെ അപ്പോൾ അത് കൂടി ആവുമല്ലോ" എന്ന് പറയുന്നു. ❤
ഒരാൾ സ്‌പോൺസർ ചെയ്‌ത രണ്ട് ചാക്ക് അരി വാങ്ങാൻ കയറിയപ്പോൾ ഗോഡൗണിൽ കയറി എണ്ണം നോക്കാതെ ചാക്ക് എടുത്തോളൂ എന്ന് പറയുന്ന വ്യാപാരി.❤❤
ജുമാ പ്രസംഗത്തിനിടയിൽ പെരുന്നാളിന് ആരും പുതു വസ്ത്രം എടുക്കരുതെന്നും ആ തുക പ്രളയ ബാധിതർക്കായി മാറ്റി വെക്കണം എന്ന് പറയുന്ന ഇമാം. 😍😍😍
പെരുന്നാൾ ദിവസം ചില്ലറ അല്ല നോട്ടുകൾ കൊണ്ട് വന്ന് ബക്കറ്റിൽ നിക്ഷേപിക്കണം ആ തുക മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്ന് പ്രഖ്യാപിക്കുന്ന ഒരു ജമാഅത്ത്. 💪🏻💪🏻
അങ്ങനെ എത്ര മാത്രം ഗ്രാമ നഗരങ്ങളാണ്...
അങ്ങനെ എത്ര മാത്രം മനസുകളാണ്... പിന്നെയെങ്ങാനെയാണ് കേരളം ഒറ്റക്കാവുന്നത്.
എങ്ങനെയാണ് നമ്മുടെ കേരളത്തിനെ പ്രളയത്തിന് തോൽപ്പിക്കാൻ കഴിയുന്നത്.
പോരാടുകയാണ്... അതിജീവിക്കുകയാണ്... അസാമാന്യമായ ഇച്ഛാശക്തിയോടെ...
ഈ ദുരന്തവും കടന്ന് പോകും😍😍😘
No comments:
Post a Comment