കൊല്ലം ∙ കളഞ്ഞുകിട്ടിയ സ്വർണവും പണവും തിരികെ നൽകിയ നാത്തൂൻമാരുടെ സത്യസന്ധതയ്ക്കു പവൻമാറ്റ് തിളക്കം. ജോനകപ്പുറം സ്വദേശി സൈനബയ്ക്കാണ് (57) പോളയത്തോട് നാഷനൽ നഗർ 233ൽ അഫ്സലിന്റെ ഭാര്യ ഷബ്ന , അദ്ദേഹത്തിന്റെ സഹോദരി ഷർമി എന്നിവരുടെ സത്യസന്ധതയിൽ നഷ്ടപ്പെട്ട സ്വർണവും പണവും തിരികെ കിട്ടിയത്.
ശനി വൈകിട്ടു സൂചിക്കാരൻ മുക്കിൽ നിന്നു ചിന്നക്കടയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെയാണു ജോനകപ്പുറം തങ്ങളഴികം പുരയിടം സെലീന മൻസിലിൽ സൈനബയുടെ ഏഴ് പവൻ സ്വർണാഭരണങ്ങളും 7,300 രൂപയും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടത്. പഴ്സ് നഷ്ടപ്പെട്ടതറിഞ്ഞ സൈനബ ഉടൻ തന്നെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.
ബീച്ച് റോഡിൽ വച്ചാണു ഷബ്നയ്ക്കും ഷർമിക്കും പഴ്സ് കളഞ്ഞുകിട്ടിയത്. സന്ധ്യയായതിനാൽ വീട്ടിലേക്കു പോയ ഇവർ ഇക്കാര്യം ഷബ്നയുടെ ഭർത്താവും ഷർമിയുടെ സഹോദരനുമായ അഫ്സലിനോടു പറഞ്ഞു.
ഇന്നലെ അഫ്സൽ പഴ്സുമായി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി വിവരം സിഐ എസ്.മഞ്ജുലാലിനെ അറിയിച്ചു. ഉടൻ തന്നെ പൊലീസ് സൈനബയെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. സിഐയുടെയും മറ്റു പൊലീസുകാരുടെയും സാന്നിധ്യത്തിൽ പഴ്സ് ഏൽപ്പിക്കുകയും ചെയ്തു.

No comments:
Post a Comment