Breaking

Tuesday, 7 August 2018

കൂടുതൽ ജനകീയനായി ശൈഖ് മുഹമ്മദ് ബിൻ സായിദ്; ഭക്ഷണശാലകളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി അവരില്‍ ഒരാളായി മാറുന്നു അദ്ദേഹം

അബുദാബി : ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് അവരുടെ പ്രേശ്നങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കി അവയ്ക്ക് പരിഹാരം കാണാൻ അവരിൽ ഒരാളായി നിൽക്കുന്നവരാണ് ജനകീയ ഭരണാധികാരികൾ. ആ ഗണത്തിൽപ്പെടുന്നയാളാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വ്വസൈന്യാധിപനാ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഉച്ചഭക്ഷണം അബുദാബിയിലെ ഒരു റസ്റ്ററന്റിൽ നിന്നായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം ജീവനക്കാരില്‍ ആശ്ചര്യവും സന്തോഷവുമാണ് ഉണ്ടാക്കിയത്. അവിടെ അവര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ച് അവരോടൊപ്പം നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. ജോണീസ് എന്ന ഭക്ഷണശാലയിലായിരുന്നു രാജകീയ സന്ദര്‍ശനം. ജനകീയ ഭരണാധികാരിക്കൊപ്പമുള്ള ചിത്രം ജീവനക്കാര്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

No comments:

Post a Comment