ഇന്ന് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ എത്തിയാണ് അദ്ദേഹം സംഭാവന നൽകിയത് . മാത്രമല്ല , കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പരസ്യങ്ങൾ കാണിക്കാതെ മുഴുവൻ സമയവും പ്രളയ ദുരിതവുമായി ബന്ധപ്പെട്ട വാർത്തകൾ മാത്രം ഇടതടവില്ലാതെ രാത്രിയും പകലും തത്സമയ സംപ്രേഷണം നടത്തി പുതിയൊരു ദൃശ്യ സംസ്കാരത്തിന് തുടക്കമിട്ട നടപടിയെ യൂസുഫലി പ്രശംസിക്കുകയും ചെയ്തു .
ചാനൽ ഓഫീസിലെത്തിയ യൂസുഫലിയെ മാനേജ്മെന്റ് പ്രതിനിധികളും എഡിറ്റോറിയൽ മേധാവികളും ചേർന്ന് സ്വീകരിച്ചു . കേരളം ഇപ്പോൾ നേരിടുന്ന വെള്ളപ്പൊക്ക സംബന്ധമായ പ്രതിസന്ധി തരണം ചെയ്യുന്നതിന് സർക്കാർ ഫണ്ടിനും മറ്റുമായി യൂസുഫലി ഇതുവരെ 8 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട് .
No comments:
Post a Comment