ആയിരം രൂപയും അമ്പത് കാടകളുമായി കൃഷിയിലേക്കിയറങ്ങിയയാളാണ് ഇമ്മാനുവല്‍. മൂന്ന് പതിറ്റാണ്ടിനിപ്പുറം ഇന്ന് ലക്ഷങ്ങള്‍ വരുമാനം കൊയ്യുന്ന മാനുവല്‍ ഹാച്ചറി എന്ന കാട ബ്രാന്‍ഡിലെത്തി നില്‍ക്കുമ്പോള്‍, ആയിരം കോഴിക്ക് അര കാടയെന്ന പഴമൊഴി വരുമാനത്തിന്റെ കാര്യത്തിലും സത്യം തന്നെയെന്ന് തെളിയിക്കുകയാണ് അദ്ദേഹം. മറ്റൊരു സംരംഭം തുടങ്ങുന്നതിനായി മുതല്‍മുടക്ക് സ്വരുക്കൂട്ടുന്നതിനാണ് കുറഞ്ഞ ചെലവ് ആവശ്യമായി വരുന്ന കാടകൃഷി തെരഞ്ഞെടുത്തത്. പിന്നീട് കാടകൃഷിയുടെ വരുമാന സാധ്യതകള്‍ തിരിച്ചറിഞ്ഞ് കാടകളിലേക്ക് തന്നെ ശ്രദ്ധയൂന്നുകയായിരുന്നു. ഇന്ന് കേരളത്തിലെ തന്നെ അറിയപ്പെടുന്ന കാട ഫാം എന്നതിനുപരിയായി നവകര്‍ഷകര്‍ക്കായുള്ള മികച്ച ട്രെയിനിംഗ് സെന്റര്‍ കൂടിയാണ് മാനുവല്‍ ഹാച്ചറി. ഇതിന് പുറമെ കാടകള്‍ക്കായുള്ള കൂട്, തീറ്റ എന്നിവയെല്ലാം വില്പനയ്ക്കും ഉണ്ട്.
ആലുവയ്ക്കടുത്ത് തിരുവൈരാണിക്കുളത്ത് സജ്ജമാക്കിയിരിക്കുന്ന ഫാമില്‍ ഇന്ന് ഒരു ലക്ഷത്തിലധികം കാടകളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇറച്ചി, മുട്ട എന്നിവയെല്ലാം ഉന്നത നിലവാരത്തില്‍ വിപണിയിലെത്തിക്കുകയും ചെയ്യുന്നു. ഒറു തരത്തിലുമുള്ള കുത്തിവെയ്പ്പുകളോ മരുന്ന് പ്രയോഗങ്ങളോ ഇല്ലാത്തതിനാല്‍ തന്നെ ഏറ്റവും വിശ്വാസയോഗ്യമായ ഉല്‍പന്നങ്ങളാണ് മാനുവല്‍ വിപണിയിലെത്തിക്കുന്നത്. കുറഞ്ഞ സമയത്തിനകം മിച്ച വരുമാനമുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന മേഖലയാണ് കാടകൃഷിയുടേത്. ഇന്നത്തെ സാഹചര്യത്തില്‍ ഒന്നേ കാല്‍ ലക്ഷം രൂപയ്ക്ക് മികച്ച ഒരു ഫാം സജ്ജമാക്കുന്നവര്‍ക്ക് നാല് മാസത്തിനകം തന്നെ ആ പണം തിരികെ സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് മാനുവലിന്റെ അഭിപ്രായം. സ്ഥലം, പണം, അധ്യാനം എന്നിവയെല്ലാം മറ്റേത് മേഖലകളേക്കാളും കുറവാണെന്നതും കാടകൃഷിയുടെ സവിശേഷതയാണ്. 1000 കാടകളെ വളര്‍ത്തുന്നതിനായി 300 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം മാത്രമാണ് ആവശ്യമായി വരിക. രാവിലെ അര മണിക്കൂര്‍, വൈകീട്ട് കാല്‍ മണിക്കൂര്‍, രാത്രി കാല്‍ മണിക്കൂര്‍ എന്നിങ്ങനെ ദിവസേന ഒരു മണിക്കൂര്‍ സമയവും മാത്രം ഇതിനായി ചെലവഴിച്ചാല്‍ മതിയാകും. ഉയരത്തില്‍ പണിത ഷെഡിനകത്ത് കൂടുകള്‍ സജ്ജമാക്കി കാട കൃഷി ചെയ്യുകയാണ് ഉത്തമം. മികച്ച രീതിയില്‍ വായുവും വെള്ളവും ലഭിക്കാന്‍ ഇത് സഹായകമാകും. ഇതിന് പുറമെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൂടുകളായതിനാല്‍ കാഷ്ടവും മറ്റും നീക്കം ചെയ്യുന്നതും ബുദ്ധിമുട്ടാവില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോതവണ മാത്രം വൃത്തിയാക്കിയാല്‍ മതിയാകും. ഇത്തരത്തില്‍ 1000 കാടകളെ വളര്‍ത്തുന്നവര്‍ക്ക് പ്രതിദിനം 1000 രൂപ സുഖമായി സമ്പാദിക്കാന്‍ സാധിക്കും.
കാലാവസ്ഥയിലെ മാറ്റങ്ങള്‍ കാടകളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ചൂടുകാലമാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്. അതിനാല്‍ തന്നെ കൂട് നിര്‍മാണം മുതല്‍ക്കെ അമിത ചൂട് കെട്ടിനില്‍ക്കാത്ത വിധത്തില്‍ സജ്ജീകരണമൊരുക്കേണ്ടതുണ്ട്. ഓട്, വൈക്കോല്‍ എന്നിവ ഉപയോഗിച്ച് കൂട് നിര്‍മിക്കുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള കൂടുകള്‍ അടക്കം മാനുവല്‍ അവതരിപ്പിക്കുന്നുണ്ട്. വെള്ളം തീരുന്ന മുറയ്ക്ക് തനിയെ നിറയുന്ന സംവിധാനം, മുട്ട നിലത്ത് വീണ് പൊട്ടാതെ താഴെയെത്തുന്ന ക്രമീകരണം എന്നിവയെല്ലാം കൂട്ടില്‍ സജ്ജമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ കൂട് ഇടയ്ക്കിടക്ക് തുറക്കേണ്ടതില്ല. കോഴി ഫാമുകളിലേത് പോലുള്ള ദുര്‍ഗന്ധവും വൃത്തി പ്രശ്‌നങ്ങളുമൊന്നും കാടഫാമുകളില്‍ ഉണ്ടാവില്ലെന്നതും സവിശേഷതയാണ്.
തുടക്ക കാലത്ത് വിപണിയില്‍ ഇടം കണ്ടെത്തുകയെന്നത് ശ്രമകരമായ ജോലിയായിരുന്നു. ഒരു കടകളിലും കാട മുട്ടകള്‍ എടുക്കാറില്ലാതിരുന്ന 1988 കാലഘട്ടത്തില്‍ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കാലടി തുടങ്ങിയ പട്ടണങ്ങളിലെ കടകളില്‍ മുട്ടകള്‍ എത്തിച്ച് കടക്കാരെ നിര്‍ബന്ധിച്ച് വില്പനയ്ക്ക് വെയ്ക്കുകയായിരുന്നു. പലപ്പോഴും വില്പനയില്ലാതെ മുട്ടകള്‍ തിരിച്ചെടുക്കേണ്ടതായി വന്നു. പിന്നീട് കാലക്രമേണ കാടമുട്ടയുടെ സ്വാധീനം വര്‍ധിച്ചുവരികയായിരുന്നു. ഇന്നത്തെ സാഹചര്യം നേരെ വിപരീതമായിക്കഴിഞ്ഞു. കാട ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണിമൂല്യം ഇന്നുണ്ട്. കാലഘട്ടത്തിനൊത്ത പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് മാനുവല്‍ വിപണിയില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. മാനുവലിന്റെ ബ്രാന്‍ഡഡ് പായ്ക്കറ്റിലെത്തുന്ന മുട്ടകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നും മികവിന്റെ ഉറപ്പ് തന്നെ. തിരുവൈരാണിക്കുളത്തെ മദര്‍ യൂണിറ്റിന് പുറമെ തൃശൂര്‍, പാലക്കാട് ജില്ലകളിലും രണ്ട് ഫാമുകള്‍ മാനുവലിനുണ്ട്. തുടക്ക കാലം മുതല്‍ക്കെ തന്നെ വിപണിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍
നടത്തിക്കൊണ്ടാണ് മാനുവല്‍ യാത്ര തുടര്‍ന്നത്. മുട്ടകള്‍ക്കായുള്ള എഗ് ലൈന്‍, ഇറച്ചിക്കായുള്ള മീറ്റ് ലൈന്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ തന്നെ മാനുവല്‍ കാടകൃഷിയില്‍ സൃഷ്ടിച്ചെടുത്തു. വര്‍ഷത്തില്‍ 320 ഓളം മുട്ടകള്‍ നല്കുന്ന എംഎല്‍ക്യൂ2 കാടകള്‍ മാനുവലിന്റെ മുഖമുദ്രയാണ്. ദിവസേന ഒരു ലക്ഷത്തിലധികം മുട്ടകള്‍ മാനുവല്‍ വിപണിയിലെത്തിക്കുന്നുണ്ട്. സര്‍വം മായം കലര്‍ന്ന ഇക്കാലത്ത് വിശ്വസിച്ച് വാങ്ങി കഴിക്കാവുന്ന ഉല്‍പന്നം എന്ന നിലയില്‍ കാടയ്ക്കുള്ള സ്വീകാര്യതയും ഏറെയാണ്. തുഛമായ മുതല്‍മുടക്കുമായി സംരംഭത്തിന് തുടക്കം കുറിച്ച മാനുവല്‍ ഇന്ന് നിരവധി നവസംരംഭകരുടെ വഴികാട്ടി കൂടിയാണ്.

No comments:
Post a Comment