കൃഷിയിലൂടെ സമ്പത്ത് വർധിപ്പിക്കുന്ന സമയം ഇനിയും സംസ്ഥാനത്തിന് വിദൂരമല്ലെന്നു തെളിയിക്കുന്നു തൃശൂര്‍ ജില്ലയിലെ പൊയ്യ പഞ്ചായത്ത് പനച്ചിത്താഴത്ത് കുടിയിരിക്കല്‍ വീട്ടില്‍ ആന്‍റുവിന്‍െറ വിജയം. 56 കാരനായ ഇദ്ദേഹം, തൃശൂര്‍, എറണാകുളം ജില്ലകള്‍ അതിരിടുന്ന മടത്തുംപടിയില്‍ സ്വന്തമായുള്ള ഒരേക്കര്‍ 17 സെന്‍റിലാണ് സമ്മിശ്രകൃഷി നടത്തുന്നത്.
വളരെ കുറച്ച സ്ഥലമേ ഉള്ളൂ എന്ന് കരുതി കൃഷിയിൽ നിന്നും മുഖം തിരിക്കുന്നവരാണ് നമ്മളിൽ പലരും., അപ്പോഴാണ് വലിയ വളക്കൂറൊന്നും ഇല്ലാത്ത തന്റെ ഒരേക്കർ 17 സെന്റ് ഭൂമിയിൽ സമ്മിശ്രകൃഷി നടത്തി വിജയം കൊയ്യുന്നത്. ആന്റുവിന്റെ അഭിപ്രായത്തിൽ സമ്മിശ്രകൃഷിയാണ് ഇനി അങ്ങോട്ട് കേരളത്തിൽ അനിവാര്യം.
കഴിഞ്ഞ മൂന്നുവര്‍ഷമായി തന്റെ കൃഷിയിടത്തിൽ മത്സ്യം, താറാവ്, നെല്‍കൃഷി, നിരവധി ഇനം പച്ചക്കറികള്‍, പശു വളര്‍ത്തല്‍ എന്നിവയുടെ സമ്മിശ്ര കൃഷി ഇദ്ദേഹം നടത്തി വരുന്നു. ദിവസവും ശരാശരി മുന്നൂറോളം മുട്ടകള്‍ നൽകും. നാന്നൂറിൽ പരം താറാവുകളെയാണ് ആന്റോ വളർത്തുന്നത്. കുട്ടനാട്ടിൽ നിന്നാണ് താറാവുകളെ വാങ്ങുന്നത്.
ജൂൺ മാസത്തിൽ താറാവുകളെ വാങ്ങി, ജനുവരിയിൽ വിൽക്കും. അതുവരെ മുട്ടകളിൽ നിന്നുള്ള ലാഭം എടുക്കും.ഇതിനോടൊപ്പമാണ് മത്സ്യകൃഷി. കട്ല, രോഹു, തിലോപ്പിയ, മൃഗാള്‍, ഗ്രാസ് കാര്‍പ്പ് ഇനം മത്സ്യങ്ങളാണ് കൃഷിചെയ്യുന്നത്.ജനുവരിയില്‍ വെള്ളം കുറയുന്നതോടെ മത്സ്യവും വിളവെടുക്കും. തിലോപ്പിയ മാത്രം കൃഷി ചെയ്ത കഴിഞ്ഞ വര്‍ഷം 3000 കിലോ മത്സ്യമാണ് ലഭിച്ചത്.
താറാവിനെയും മത്സ്യത്തെയും ഒഴിവാക്കുന്ന പാടത്ത് ജനുവരി അവസാനത്തോടെ നെല്ല് കൃഷിചെയ്യും. കൊയ്ത്തുകഴിഞ്ഞ് താറാവും മത്സ്യവും കൃഷിചെയ്യും. കൂടാതെ, ശരാശരി 45 ലിറ്ററോളം പാല്‍ ലഭിക്കുന്ന മൂന്ന് പശുക്കളെയും വളര്‍ത്തുന്നുണ്ട്. ഇവയുടെ ചാണകവും ഗോമൂത്രവും മാത്രം വളമായി ഉപയോഗിച്ചാണ് പയര്‍, വെണ്ട, വാഴകള്‍, വഴുതന, ജാതി, പൊട്ടുവെള്ളരി തുടങ്ങിയവ കൃഷിചെയ്യുന്നത്.
No comments:
Post a Comment