ഇത്രമാത്രം സൂക്ഷമതയോടെ ജീവനക്കാരുടെ സംതൃപ്തി പരിശോധിക്കുന്ന ഭരണാധികാരി ലോകത്തിന് തന്നെ മാതൃകയാണ്
ചില സര്‍ക്കാര്‍ സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴില്‍ സംതൃപ്തിയില്‍ കുറവ് വരുന്നതില്‍ ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് കടുത്ത അസംതൃപ്തി. ഈ വകുപ്പുകളുടെ മാനേജര്‍മാരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ജീവനക്കാരുടെ സംതൃപ്തി ഉടനടി മെച്ചപ്പെടുത്തിയെടുക്കണമെന്ന ശക്തമായ നിര്‍ദേശവും.
40 സര്‍ക്കാര്‍ സംരംഭങ്ങളിലെ ജീവനക്കാരുടെ ജോലിസംതൃപ്തിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഞാന്‍ പരിശോധിച്ചു. ചില സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ സംതൃപ്തിയുടെ നിരക്ക് 93 ശതമാനമാണ്. എന്നാല്‍ അഞ്ച് സ്ഥാപനങ്ങളില്‍ സംതൃപ്തി നിരക്ക് 60 ശതമാനത്തില്‍ താഴെയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല-ഷേഖ് മുഹമ്മദ് പറഞ്ഞു.
ഉപഭോക്തൃസംതൃപ്തിക്ക് ഏറ്റവും പ്രധാനം ജീവനക്കാരുടെ സംതൃപ്തിയാണ്. അത് കുറയുന്നത് അംഗീകരിക്കാന്‍ സാധ്യമല്ല. ജീവനക്കാരുടെ സംതൃപ്തി കുറഞ്ഞ സ്ഥാപനങ്ങള്‍ക്ക് അത് മെച്ചപ്പെടുത്താന്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അവിടുത്തെ തൊഴില്‍ സാഹചര്യങ്ങള്‍ മാറ്റണം-അദ്ദേഹം പറഞ്ഞു. ജീവനക്കാരാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ആസ്തിയെന്നും ഷേഖ് മുഹമ്മദ് വ്യക്തമാക്കി.
No comments:
Post a Comment