Breaking

Wednesday, 8 August 2018

ടോള്‍ പ്ലാസകളിലെ കാത്തിരിപ്പിന് വിരാമം,ഡിസംബറില്‍ എല്ലായിടത്തും ഫാസ്റ്റാഗ്

ടോള്‍ പ്ലാസകളിലെ കാത്തിരിപ്പിനു അവസാനമാകുന്നു. രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഡിസംബര്‍ മുതല്‍ ഫാസ്റ്റാഗ് സംവിധാനം നിലവില്‍ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
രാജ്യമൊട്ടാകെയുളള ദേശീയപാതകളിലെ 479 ടോള്‍ പ്ലാസകളാണുള്ളത്. ഇതില്‍ 409 എണ്ണത്തിലും ഫാസ്റ്റാഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവയില്‍ ആറ് മാസത്തിനകം ഇത് നടപ്പിലാക്കുമെന്നാണ് രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ കേന്ദ്രമന്ത്രി പറഞ്ഞത്. 

പ്രത്യേക ക്യൂവിലൂടെ ടോള്‍ ജംങ്ഷനുകളില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ അവസരമൊരുക്കുന്നതാണ് ഫാസ്റ്റാഗ് സംവിധാനം. ഇതിനായി റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഫാസ്റ്റാഗ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കണം. വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡില്‍ കൃത്യം മധ്യഭാഗത്തായി ഫാസ്റ്റാഗ് പതിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക ക്യൂവിലൂടെ കടന്നുപോകാം.

ദേശീയപാതാ അതോറിറ്റിയും (എന്‍എച്ച്‌എഐ) റിസര്‍വ് ബാങ്കിന്‍റെ കീഴിലുള്ള നാഷണല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യും ചേര്‍ന്നാണ് ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ- പൊതുമേഖല ബാങ്കുകള്‍ മുഖേന ഫാസ്റ്റാഗ് സംവിധാനം ഉപയോഗിക്കുന്നതിന്‍റെ തുക അടയ്ക്കാം. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഈ സംവിധാനം സമയലാഭത്തിനും ടോള്‍ ജംങ്ഷനിലെ സുഗമ സഞ്ചാരത്തിനും സഹായകമാണ്.

No comments:

Post a Comment