169 മീറ്റര്‍ സംഭരണശേഷിയുള്ള ഇടമലയാറില്‍ രാവിലെ 168 മീറ്റര്‍ ആയിരുന്നു ജലനിരപ്പ്. ഉച്ചയ്ക്ക് ശേഷം ഇത് വീണ്ടും ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അടിയന്തര ആലോചനകള്‍ തുടങ്ങിയത്. തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. വൈകുന്നേരം തന്നെ ഷട്ടറുകള്‍ തുറക്കാമെന്ന് കെ.എസ്.ഇ.ബി നിലപാട് എടുത്തെങ്കിലും സന്ധ്യാസമയത്ത് ഡാം തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. വ്യാഴാഴ്ചച രാവിലെ 6 മണിക്ക് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആലുവയില്‍ യോഗം ചേര്‍ന്നു. ഡാം തുറന്നാല്‍ ആറ് മണിക്കൂര്‍ കൊണ്ട് വെള്ളം ആലുവയിലെത്തും. 80 സെന്റിമീറ്റര്‍ ഉയരത്തില്‍ രണ്ട് ഷട്ടറുകളാണ് തുറക്കുക.
No comments:
Post a Comment