എസ്ബിഐയുടെ ഡിജിറ്റല്‍ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോയും റിലയന്‍സിന്റെ ജിയോ പേയ്മെന്റ്സ് ബാങ്കുമാണ് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നതിനായി ഒരുമിക്കുന്നത്
ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് ജിയോയും എസ് ബി ഐയും കൈകോര്‍ക്കുന്നു. എസ്ബിഐയുടെ ഡിജിറ്റല്‍ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോയും റിലയന്‍സിന്റെ ജിയോ പേയ്മെന്റ്സ് ബാങ്കുമാണ് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നതിനായി ഒരുമിക്കുന്നത്. ഇനി മുതല്‍ എസ്.ബി.ഐ യോനോ സേവനങ്ങള്‍ മൈ ജിയോ പ്ലാറ്റഫോമില്‍ കൂടി ലഭ്യമാകും. എസ്.ബി.ഐ റിവാര്‍ഡ്സ്, ജിയോ പ്രൈം എന്നിവ യോജിക്കുന്നതോടെ എസ്ബി.ഐ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ്, മൈ ജിയോ എന്നിവ നല്‍കുന്ന അധിക ലോയല്‍റ്റി റിവാര്‍ഡുകളും ലഭ്യമാകും. നെറ്റ്വര്‍ക്ക് സേവനം, ഡിസൈനിങ്, കണക്ടിവിറ്റി എന്നീ രംഗങ്ങളില്‍ ജിയോ ആയിരിക്കും എസ്.ബി.ഐയുടെ പങ്കാളി.
ഗ്രാമങ്ങളിലും നഗരങ്ങളിലും ജിയോക്കുള്ള കണക്റ്റിവിറ്റി വീഡിയോ ബാങ്കിങ് അടക്കമുള്ള എസ്.ബി.ഐയുടെ ഓണ്‍ ഡിമാന്‍ഡ് സേവനങ്ങള്‍ വ്യാപിപ്പിക്കുവാനും സഹായിക്കും. ഇതിനു പുറമെ എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് പ്രത്യേക നിരക്കില്‍ ജിയോ ഫോണും ലഭ്യമാകും.
എസ്.ബി.ഐ ചീഫ് ഡിജിറ്റല്‍ ഓഫീസറും, സ്ട്രാറ്റജി വിഭാഗം ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ മൃത്യുഞ്ജയ് മഹാപാത്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ അലോക് അഗര്‍വാള്‍ എന്നിവര്‍ ഡിജിറ്റല്‍ പ്ലാറ്റഫോം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ധാരണാ പത്രം കൈമാറി.
എസ് ബി ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ , റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി എന്നിവരും പങ്കെടുത്തു .
എസ്.ബി.ഐയുടെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ പ്രദാനം ചെയ്യുവാന്‍ റിലയന്‍സ് ജിയോയുമായുള്ള ഡിജിറ്റല്‍ പങ്കാളിത്തം ഏറെ സഹായകമാകും.’ എസ്.ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ബാങ്കിങ് സ്ഥാപനമായ എസ്.ബി ഐയും ജിയോയുടെ രാജ്യത്തെ ഒന്നാം നിര നെറ്റ്വര്‍ക്ക് സേവനങ്ങളും എല്ലാ മേഖലകളിലും ഇരു കൂട്ടര്‍ക്കും ഗുണകരമാകുമെന്നും രജനീഷ് കുമാര്‍ പറഞ്ഞു.
എസ്.ബി.ഐയുടെയും ജിയോയുടെയും ഉപഭോക്താക്കളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ മികവുറ്റതാക്കുവാന്‍ ജിയോയുടെ മികച്ച നെറ്റ്വര്‍ക്കിങ് സംവിധാനങ്ങള്‍ക്കു സാധിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. എസ്.ബി.ഐയുടെ ഉപഭോക്തൃ സ്വീകാര്യത രാജ്യത്ത് തന്നെ ഏറ്റവും മികച്ചതാണെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
No comments:
Post a Comment