ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈ കാവേരി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പ്രായാധിക്യവും രോഗങ്ങളുമാണ് ഇതിന് വെല്ലുവിളിയാകുന്നത്. ചികിത്സ ഫലം കാണാന്‍ 24 മണിക്കൂര്‍ കാത്തിരിക്കണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലായ് 28നാണ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിനിമാ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ പ്രമുഖവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

No comments:
Post a Comment