ദുബായ് ∙ നമ്മുടെ ഔഷധ സസ്യങ്ങളായ ശതാവരി, ചെമ്പരത്തി, കറ്റാർവാഴ, പനിക്കൂർക്ക, മുരിങ്ങ, കറിവേപ്പില തുടങ്ങിയവയൊന്നും ചില്ലറക്കാരല്ല, കയറി ചെന്നിരിക്കുന്നത് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ അൻപതാം നിലയിൽ!. ദുബായ് കേന്ദ്രീകരിച്ച് ഗൾഫിൽ ആരോഗ്യ ഭക്ഷണ വിതരണരംഗത്ത് പ്രവർത്തിക്കുന്ന തൃശൂർ പാങ്ങ് സ്വദേശി പി.എൽ. സുനിൽകുമാറി(55)ന്റെ ബുർജ് ഖലീഫയിലെ ഫ്ലാറ്റിലാണ് പത്തിലേറെ തരം ആയുർവേദ ചെടികൾ തഴച്ചുവളരുന്നത്. ഭൂമിയെ സ്നേഹിക്കുക, ജീവിതത്തേയും എന്ന സന്ദേശം പുതുതലമുറയ്ക്ക് പകരുകയാണ് തന്റെ ലക്ഷ്യമെന്ന് 43 വർഷമായി ആരോഗ്യ ഭക്ഷ്യവിതരണ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം പറയുന്നു.
ന്യൂഡൽഹിയിൽ അരിക്കച്ചവടത്തിൽ നിന്നാരംഭിച്ചതാണ് സുനിൽകുമാറിന്റെ ആരോഗ്യ ഭക്ഷണ വിതരണ രംഗത്തെ വൈദഗ്ധ്യം. ചെറുപ്പത്തിൽ മുത്തച്ഛന്റെ റേഷൻഷാപ്പിൽ സഹായി നിന്നതു മുതൽ ഇൗ മേഖലയുമായുള്ള ബന്ധം ആരംഭിച്ചു. ഗുരൂവായൂർ ശ്രീകൃഷ്ണാ കോളജിൽ നിന്ന് മാത്തമാറ്റിക്സിൽ ബിരുദം നേടിയ ശേഷം 1982ൽ ഡൽഹിയിൽ ജോലി അന്വേഷിച്ചു ചെന്നപ്പോഴാണ് സുനിൽകുമാറിന്റെ ജീവിതം മാറിമറിഞ്ഞത്. ഒരു ഫാർമസിയിൽ ചെറിയ ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് പഞ്ചനക്ഷത്ര ഹോട്ടലിൽ വർഷങ്ങളോളം പ്രവർത്തിച്ചു. തുടർന്ന് നന്മണി അരിയുടെ വിതരണം ഏറ്റെടുത്തു. കൂടെ ചുവന്നുള്ളിയും. ഇത് വലിയ ലാഭം നൽകിയതോടെ ബിസിനസിൽ ശ്രദ്ധ കൂടുതൽ പതിപ്പിച്ചു. എന്നാൽ വയറ്റിനുണ്ടായിരുന്ന പ്രത്യേക അസുഖത്തിന് ചികിത്സ തേടിയപ്പോൾ ഒരു സുഹൃത്ത് മലേഷ്യയിൽ നിന്നുള്ള കൂണ്‍ കൊണ്ടു തയ്യാറാക്കിയ ഗുളിക നൽകിയതോടയാണ് വഴിത്തിരിവായത്.
ഇൗ ഗുളിക കഴിച്ചതോടെ അസുഖം പൂർണമായും മാറി. ഇതേ അസുഖം മൂലം വലഞ്ഞിരുന്ന ഒട്ടേറെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ആരോഗ്യ ഭക്ഷണ ഇനത്തിൽപ്പെടുന്ന ഗുളിക എത്തിച്ചുകൊടുത്തു. ഇതു പിന്നീട് മറ്റുള്ളവരിലേയ്ക്കും വ്യാപിപ്പിച്ചു. തരക്കേടില്ലെന്ന ബിസിനസാണെന്ന് മനസിലായപ്പോൾ യുഎഇയിലേയ്ക്ക് വിമാനം കയറി. ഇവിടെയും ഇവ വിൽക്കാൻ അനുമതി ലഭിച്ചു. അജ്മാനിൽ ഒാഫീസ് തുറന്ന ശേഷം എല്ലാ എമിറേറ്റുകളിലും കടകൾ ആരംഭിച്ചു. ഇതേ കമ്പനിയുടെ മറ്റു ഉൽപന്നങ്ങളും വിൽപന തുടങ്ങി. കൂൺ കൊണ്ട് ഉണ്ടാക്കുന്ന കോഫി, ടൂത്ത് പേസ്റ്റ്, ഷാംപൂ, മസാജ് ഒായിൽ തുടങ്ങിയവ ഏവർക്കും പ്രിയങ്കരമായി. തുടർന്ന് ബിസിനസ് ഗൾഫിലെല്ലായിടത്തും വ്യാപിപ്പിച്ചു. നിലവിൽ 28ലേറെ ഉത്പന്നങ്ങൾ ഇവിടങ്ങളിൽ വിൽക്കുന്നു.
ഏറെ ഔഷധ ഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് കൂൺ. ഇവ ലോകത്ത് പതിനായിരക്കണക്കിന് തരമുണ്ട്. ഇന്ത്യയിൽ എണ്ണിത്തിട്ടപ്പെടാനാകാത്തത്ര. രോഗപ്രതിരോധ ശക്തിയുള്ള കൂൺ അർബുദത്തിനടക്കം ആരോഗ്യ ഭക്ഷണമാണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനുള്ള സ്പിരുലിന, ഞരമ്പുകളെ ബലപ്പെടുത്തുന്ന ലയൺസ് മാനെ, ചിന്തകളെ ഏകോപിപ്പിക്കുന്ന കോർഡിസെപ്സ് തുടങ്ങിയവയും പ്രധാന കൂൺ ഇനങ്ങൾ തന്നെ. ത്വക് രോഗങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ് ചുവന്ന കൂൺ.
കേരളം ആയുർവേദത്തിന്റെ സ്വർഗമാണ്. കൂടാതെ, നമുക്കുള്ളത്ര സുഗന്ധവ്യഞ്ജനങ്ങൾ ലോകത്ത് മറ്റെവിടെയുമില്ല. എന്നിട്ടും അവയൊന്നും വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല. ഇതാണ് തന്നെ ഇൗ രംഗത്ത് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതെന്ന് സുനിൽകുമാർ പറയുന്നു. തേങ്ങ, ജാതിക്ക, നെല്ലിക്ക, മഞ്ഞൾ, ഇഞ്ചി, ചുക്ക്, കരിഞ്ചീരകം, കുരുമുളക് തുടങ്ങിയവ യഥേഷ്ടം കേരളത്തിൽ ഉണ്ടാകുന്നു.
എന്നാൽ, വയനാട്ടിൽപോലും ഇവ നശിക്കുന്ന ഖേദകരമായ അവസ്ഥയാണുള്ളത്. വാഴക്കുളം, കൂത്താട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിൽ നന്നായി വിളയുന്ന കൈതച്ചക്കയുടെ അവസ്ഥയും പരിതാപകരം തന്നെ. യുഎഇയിലടക്കം വിദേശരാജ്യങ്ങളിൽ ഇവയ്ക്കെല്ലാം ഏറെ ആവശ്യക്കാരുമുണ്ട്. ഇക്കാര്യത്തിൽ കേരളത്തിലെ ഭരണാധികാരികളുടെ ശ്രദ്ധ കൂടുതൽ പതിയണമെന്ന് സുനിൽകുമാർ അഭിപ്രായപ്പെടുന്നു.
ആരോഗ്യഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നടക്കുന്ന സെമിനാറുകളിലും ശിൽപശാലകളിലും ഇദ്ദേഹം പങ്കെടുത്തുവരുന്നു. 20 ലേറെ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള സുനിൽകുമാർ ചൈനയിലെ മാത്രം 24 പ്രധാന നഗരങ്ങള്‍ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദർശിച്ച് ആരോഗ്യ ഭക്ഷണമേഖലയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കുന്നു. 2010 ൽ ഷെയ്ഖ് സായിദ് റോഡിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ ഉയരമാണുള്ളത്; 163 നിലകളും. ഉദ്ഘാടന ദിവസം മുതൽ സുനിൽകുമാർ ഭാര്യ മിനി, മക്കളായ അർജുൻ, ലക്ഷ്മൺ എന്നിവരോടൊപ്പം ഇവിടെ താമസിക്കുന്നു.
ന്യൂഡൽഹിയിൽ അരിക്കച്ചവടത്തിൽ നിന്നാരംഭിച്ചതാണ് സുനിൽകുമാറിന്റെ ആരോഗ്യ ഭക്ഷണ വിതരണ രംഗത്തെ വൈദഗ്ധ്യം. ചെറുപ്പത്തിൽ മുത്തച്ഛന്റെ റേഷൻഷാപ്പിൽ സഹായി നിന്നതു മുതൽ ഇൗ മേഖലയുമായുള്ള ബന്ധം ആരംഭിച്ചു. ഗുരൂവായൂർ ശ്രീകൃഷ്ണാ കോളജിൽ നിന്ന് മാത്തമാറ്റിക്സിൽ ബിരുദം നേടിയ ശേഷം 1982ൽ ഡൽഹിയിൽ ജോലി അന്വേഷിച്ചു ചെന്നപ്പോഴാണ് സുനിൽകുമാറിന്റെ ജീവിതം മാറിമറിഞ്ഞത്. ഒരു ഫാർമസിയിൽ ചെറിയ ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് പഞ്ചനക്ഷത്ര ഹോട്ടലിൽ വർഷങ്ങളോളം പ്രവർത്തിച്ചു. തുടർന്ന് നന്മണി അരിയുടെ വിതരണം ഏറ്റെടുത്തു. കൂടെ ചുവന്നുള്ളിയും. ഇത് വലിയ ലാഭം നൽകിയതോടെ ബിസിനസിൽ ശ്രദ്ധ കൂടുതൽ പതിപ്പിച്ചു. എന്നാൽ വയറ്റിനുണ്ടായിരുന്ന പ്രത്യേക അസുഖത്തിന് ചികിത്സ തേടിയപ്പോൾ ഒരു സുഹൃത്ത് മലേഷ്യയിൽ നിന്നുള്ള കൂണ്‍ കൊണ്ടു തയ്യാറാക്കിയ ഗുളിക നൽകിയതോടയാണ് വഴിത്തിരിവായത്.
ഇൗ ഗുളിക കഴിച്ചതോടെ അസുഖം പൂർണമായും മാറി. ഇതേ അസുഖം മൂലം വലഞ്ഞിരുന്ന ഒട്ടേറെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ആരോഗ്യ ഭക്ഷണ ഇനത്തിൽപ്പെടുന്ന ഗുളിക എത്തിച്ചുകൊടുത്തു. ഇതു പിന്നീട് മറ്റുള്ളവരിലേയ്ക്കും വ്യാപിപ്പിച്ചു. തരക്കേടില്ലെന്ന ബിസിനസാണെന്ന് മനസിലായപ്പോൾ യുഎഇയിലേയ്ക്ക് വിമാനം കയറി. ഇവിടെയും ഇവ വിൽക്കാൻ അനുമതി ലഭിച്ചു. അജ്മാനിൽ ഒാഫീസ് തുറന്ന ശേഷം എല്ലാ എമിറേറ്റുകളിലും കടകൾ ആരംഭിച്ചു. ഇതേ കമ്പനിയുടെ മറ്റു ഉൽപന്നങ്ങളും വിൽപന തുടങ്ങി. കൂൺ കൊണ്ട് ഉണ്ടാക്കുന്ന കോഫി, ടൂത്ത് പേസ്റ്റ്, ഷാംപൂ, മസാജ് ഒായിൽ തുടങ്ങിയവ ഏവർക്കും പ്രിയങ്കരമായി. തുടർന്ന് ബിസിനസ് ഗൾഫിലെല്ലായിടത്തും വ്യാപിപ്പിച്ചു. നിലവിൽ 28ലേറെ ഉത്പന്നങ്ങൾ ഇവിടങ്ങളിൽ വിൽക്കുന്നു.
ഏറെ ഔഷധ ഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് കൂൺ. ഇവ ലോകത്ത് പതിനായിരക്കണക്കിന് തരമുണ്ട്. ഇന്ത്യയിൽ എണ്ണിത്തിട്ടപ്പെടാനാകാത്തത്ര. രോഗപ്രതിരോധ ശക്തിയുള്ള കൂൺ അർബുദത്തിനടക്കം ആരോഗ്യ ഭക്ഷണമാണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനുള്ള സ്പിരുലിന, ഞരമ്പുകളെ ബലപ്പെടുത്തുന്ന ലയൺസ് മാനെ, ചിന്തകളെ ഏകോപിപ്പിക്കുന്ന കോർഡിസെപ്സ് തുടങ്ങിയവയും പ്രധാന കൂൺ ഇനങ്ങൾ തന്നെ. ത്വക് രോഗങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ് ചുവന്ന കൂൺ.
കേരളം ആയുർവേദത്തിന്റെ സ്വർഗമാണ്. കൂടാതെ, നമുക്കുള്ളത്ര സുഗന്ധവ്യഞ്ജനങ്ങൾ ലോകത്ത് മറ്റെവിടെയുമില്ല. എന്നിട്ടും അവയൊന്നും വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല. ഇതാണ് തന്നെ ഇൗ രംഗത്ത് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതെന്ന് സുനിൽകുമാർ പറയുന്നു. തേങ്ങ, ജാതിക്ക, നെല്ലിക്ക, മഞ്ഞൾ, ഇഞ്ചി, ചുക്ക്, കരിഞ്ചീരകം, കുരുമുളക് തുടങ്ങിയവ യഥേഷ്ടം കേരളത്തിൽ ഉണ്ടാകുന്നു.
ആരോഗ്യഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നടക്കുന്ന സെമിനാറുകളിലും ശിൽപശാലകളിലും ഇദ്ദേഹം പങ്കെടുത്തുവരുന്നു. 20 ലേറെ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള സുനിൽകുമാർ ചൈനയിലെ മാത്രം 24 പ്രധാന നഗരങ്ങള്‍ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദർശിച്ച് ആരോഗ്യ ഭക്ഷണമേഖലയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കുന്നു. 2010 ൽ ഷെയ്ഖ് സായിദ് റോഡിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ ഉയരമാണുള്ളത്; 163 നിലകളും. ഉദ്ഘാടന ദിവസം മുതൽ സുനിൽകുമാർ ഭാര്യ മിനി, മക്കളായ അർജുൻ, ലക്ഷ്മൺ എന്നിവരോടൊപ്പം ഇവിടെ താമസിക്കുന്നു.
No comments:
Post a Comment