ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 1.10ടെ വിമാനം ഇറങ്ങുന്നതു താൽക്കാലികമായി നിർത്തിവച്ചു. ഇടുക്കി അണക്കെട്ട് തുറന്നതോടെ വെള്ളം പൊങ്ങുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ലാൻഡിങ് നിർത്തിയതെന്നു വിമാനത്താവള അധികൃതർ പറഞ്ഞു.
ശക്തമായ മഴയിൽ പെരിയാര്‍ കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. ഇടമലയാര്‍ ഡാം തുറന്നതോടെയാണ് പെരിയാറില്‍ വെള്ളം പൊങ്ങിയത്. ശേഷം, ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്തിയതോടെ പെരിയാറില്‍ ഇനിയും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്.
മഴയുടെ ശക്തി കൂടുന്നതിനനുസരിച്ച് പെട്ടെന്നാണ് ഇടുക്കി അണക്കെട്ടിൽ വെള്ളം നിറയുന്നത്. അതുകൊണ്ടാണ് ചെറുതോണി ഷട്ടർ തുറന്ന് ട്രയൽ റൺ നടത്തിയത്.
No comments:
Post a Comment