Breaking

Saturday, 11 August 2018

മൂന്നാറില്‍ ഉരുള്‍പൊട്ടി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ രക്ഷിച്ചു


ഇടുക്കി: മൂന്നാറില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ പുറത്തെത്തിച്ചു. പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ 57 വിദേശികളെയാണ് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെത്തിച്ചത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റിസോര്‍ട്ടിലേക്കുള്ള വഴി അടയുകയും വിദേശ സഞ്ചാരികള്‍ റിസോര്‍ട്ടില്‍ കുടുങ്ങുകയുമായിരുന്നു. അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള വിദേശ സഞ്ചാരികളാണ് റിസോര്‍ട്ടില്‍ കുടുങ്ങിയത്.


അതീവ പരിസ്ഥിതിലോല പ്രദേശത്ത് വിലക്കുകള്‍ ലംഘിച്ചാണ് ഈ റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന് ആക്ഷേപമുണ്ട്. തങ്ങള്‍ റിസോര്‍ട്ടില്‍ കുടുങ്ങിയെന്ന വിദേശികളുടെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യം 23 പേരെ പുറത്തെത്തിച്ചു. പിന്നാലെ ബാക്കിയുള്ളവരെയും പുറത്തെത്തിച്ചു. തകര്‍ന്ന റോഡിന് സമാന്തര പാതയുണ്ടാക്കിയാണ് ഇവരെ പുറംലോകത്തെത്തിച്ചത്.

No comments:

Post a Comment