1. എല്ലാവരും രക്തദാനത്തിന് അനുയോജ്യരല്ല (Not everyone is eligible to donate blood);
ദാതാക്കളുടെ പൊതുവായ ആരോഗ്യസ്ഥിതി നല്ല നിലയിലായിരിക്കണം, അസ്വസ്ഥതയൊന്നും ഉണ്ടായിരിക്കരുത് എന്നുമാത്രമല്ല താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുകയും വേണം;
1. പ്രായം 18 നും 60 നും ഇടയിലായിരിക്കണം.
2. കുറഞ്ഞത് 50 കിലോഗ്രാം എങ്കിലും ഭാരം വേണം.
3. രക്തസമ്മർദം 110/60 മുതൽ 160/90 വരെയുള്ള പരിധിയിലായിരിക്കണം.
4. പൾസ് റേറ്റ് മിനിറ്റിൽ 60 മുതൽ 100 വരെയായിരിക്കണം.
5. ഹീമോഗ്ലോബിന്റെ അളവ് പുരുഷന്മാരിൽ ഡെസിലിറ്ററിൽ 12 ഗ്രാം, സ്ത്രീകളിൽ 12.5 ഗ്രാം എന്ന നിരക്കിൽ ആയിരിക്കണം.
6. ഏതെങ്കിലും രോഗത്തിന് മരുന്നു കഴിക്കുന്നവരാകരുത്. ആസ്പിരിൻ പോലെ രക്തത്തിന്റെ കട്ടികുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിച്ച ശേഷവും രക്തദാനം ചെയ്യാനാവില്ല.
2. പ്രീ-സ്ക്രീനിംഗിൽ സത്യം മാത്രം പറയുക (Tell the truth, nothing but the truth at pre-screening);
ജീവിതശൈലി, മെഡിക്കൽ ചരിത്രം, പഴയ രോഗം, ശസ്ത്രക്രിയാ ചരിത്രം, ലൈംഗിക ശീലങ്ങൾ എന്നിവയെ കുറിച്ച് ഡോക്ടറോ നഴ്സോ ചോദിക്കുമ്പോൾ ദാതാവ് സത്യസന്ധമായ മറുപടി മാത്രം നൽകുക.
3. രക്തദാനം സുരക്ഷിതമാണ് ( Blood donation is safe);
രക്തദാനം നടത്തുന്നത് റോഡിലൂടെ നടക്കുന്നതിനെക്കാളും തിരക്കേറിയ റോഡിലൂടെ വാഹനമോടിക്കുന്നതിനെക്കാളും സുരക്ഷിതമാണിതെന്ന് വേണമെങ്കിൽ പറയാം. രക്തദാനവുമായി നേരിട്ടു ബന്ധമുള്ള മരണങ്ങളൊന്നും ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിൽ ലോകത്തെങ്ങുനിന്നും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടില്ല. രക്തദാനവുമായി ബന്ധപ്പെട്ട് അണുബാധയുടെ അപകട സാധ്യതയുമില്ല. ഇതിനുപയോഗിക്കുന്ന സൂചികളും കിറ്റും അണുവിമുക്തവും വീണ്ടും ഉപയോഗിക്കാത്തതുമാണ്.
4.‘മടികൂടാതെ നൽകൂ, പലതവണ നൽകൂ’ (Give freely, give often is the slogan of World Health Organisation (WHO) for blood donation);
രക്തം നിർമ്മിക്കാൻ പറ്റില്ല, അത് ഉദാരമനസ്കരും ആരോഗ്യവാന്മാരുമായ ദാതാക്കളിൽ നിന്നു തന്നെ ലഭിക്കണം. മനുഷ്യരക്തത്തിന് പകരമായി മറ്റൊന്നുമില്ല. രക്തത്തിന്റെ ആവശ്യവും വിതരണവും തമ്മിൽ വലിയൊരു അന്തരം നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലാണെങ്കിൽ മൂന്ന് ദശലക്ഷം യൂണിറ്റാണ് കുറവ്. 500 മില്ലി ലിറ്റർ രക്തം മൂന്ന് ജീവനുകൾ രക്ഷിക്കാൻ പര്യാപ്തമാണ്. ഇടവിട്ടുള്ള രക്തദാനം നല്ല ഒരു പ്രവൃത്തിയായാണ് കണക്കാക്കുന്നത്.
5. രക്തദാനം മൂലം ദാതാവിന് ക്ഷീണമോ ദൈനംദിന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കേണ്ട അവസ്ഥയോ ഉണ്ടാവില്ല (Blood donation does not make the donor weak or restrict daily activities);
മറിച്ചുള്ള പ്രചരണം രക്തദാനത്തിനെതിരെയുള്ള ദുഷ്പ്രചരണങ്ങളിലൊന്നു മാത്രമാണ്. രക്തദാനത്തിനു ശേഷം 36 മുതൽ 48 മണിക്കൂറിനുള്ളിൽ ശരീരം പഴയപടിയാവുന്നു. രക്തദാനത്തിനു ശേഷം ശരീരം വളരെ വേഗം പുതിയ കോശങ്ങൾ ഉത്പാദിപ്പിക്കുന്നു. രക്തദാനം ശാരീരിക പ്രക്രിയകളെ ഒരു തരത്തിലും ബാധിക്കുന്നില്ല. രക്തം ദാനം ചെയ്യുന്ന ദിവസം അൽപ്പം കൂടുതൽ വിശ്രമിക്കുക, കഠിന ജോലികളിൽ നിന്ന് ഒഴിവാകുക എന്നീ നിർദേശങ്ങൾ മാത്രമാണ് നൽകാനുള്ളത്. അടുത്ത ദിവസം മുതൽ ജീവിതം സാധാരണ നിലയിലാവും.
6. പണം നൽകി രക്തം വാങ്ങാനാവില്ല (Money cannot buy blood);
ഇന്ത്യയിൽ രക്തവും രക്തത്തിൽ നിന്നുള്ള ഉത്പന്നങ്ങളും വിൽക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. എല്ലാ രക്തദാതാക്കളും പ്രതിഫലം പറ്റാത്ത വോളണ്ടിയർമാർ ആയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന 1997 ൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ബ്ലഡ് ബാങ്കുകളിൽ പണം ഈടാക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് സ്വാഭാവികമായും സംശയം തോന്നാം. ഇത് രക്തത്തിനും രക്ത ഉത്പന്നങ്ങൾക്കും വേണ്ടിയുള്ള പ്രോസസിംഗ് ചാർജാണ്. ഇത്തരം പണം ഈടാക്കൽ ‘ദ നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ’ നിരീക്ഷണത്തിലായിരിക്കും.
കടപ്പാട്:
No comments:
Post a Comment