Wednesday, 8 August 2018

അഭിജിത്തിനെ കാണാൻ മോഹൻലാൽ എത്തി; വിഡിയോ



സോഷ്യൽ ലോകത്തിന്റെ കണ്ണീരായ അഭിജിത്തിനെ കാണാൻ മോഹൻലാൽ എത്തി. തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ അഭിജിത്തിനെയും കുടുംബത്തെയും കണ്ടത്. അഭിജിത്തിന്റെ ചികിത്സക്കായി സഹായം നൽകുവാനുളള ഏർപ്പാടും മോഹൻലാൽ ചെയ്തുവെന്നാണ് അറിയാൻ കഴിയുന്നത്.

അഭിജിത്തിന്റെ ഇരു വൃക്കകളും തകരാറിലാണ്. വൃക്ക ദാനം ചെയ്യാൻ അച്ഛൻ തയാറാണ്. പക്ഷേ അതിന്റെ ഭീമമായ ചെലവ് താങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ഇൗ കുടുംബം.15 ലക്ഷം രൂപയോളം വേണ്ടി വരും ഒാപ്പറേഷന്. വൃക്ക മാറ്റിവയ്ക്കുന്നതിന് മുൻപ് മൂത്രസഞ്ചിയ്ക്ക് ഒരു ഒാപ്പറേഷൻ ചെയ്യണം. അത് കഴിഞ്ഞ് മൂന്നുമാസങ്ങൾക്ക് ശേഷം വേണം വൃക്ക മാറ്റിവയ്ക്കാൻ. ഇതിനായി കോയമ്പത്തൂർ പോകണം. എന്നാൽ പണം ഇൗ അച്ഛന് മുന്നിൽ വലിയ പ്രതിസന്ധിയായിരുന്നു.
ആൺമക്കളാണ് വിജയകുമാരൻ പിള്ളയ്ക്ക്. ഇളയവനാണ് അഭിജിത്ത്. മൂത്ത മകൻ വർക്ക്ഷോപ്പിൽ ജോലിക്ക് പോകുകയാണ്. ഹോട്ടൽ തൊഴിലാളിയായ വിജയകുമാരൻ അഭിജിത്തിനെ നോക്കാൻ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ജീവിതത്തിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇൗ അച്ഛൻ ദൂരെ ഒരു വെളിച്ചം പ്രതീക്ഷിക്കുകയാണ്. മകന്റെ ജീവൻ രക്ഷിക്കുന്ന ദേവദൂതനെ അദ്ദേഹം ഒാരോ നിമിഷവും പ്രതീക്ഷിക്കുന്നു.
സോഷ്യൽ മീഡിയകളിൽ അഭിജിത്തിന്റെ വലിയ ആഗ്രഹം ഒരുപാട് പേർ പങ്കുവച്ചിരുന്നു. രോഗത്തെക്കുറിച്ച് പറയുമ്പോഴുള്ള തിളക്കം ആ കുഞ്ഞിൽ അവന്റെ ഇഷ്ടതാരത്തെ കുറിച്ച് പറയുമ്പോഴും ഉണ്ട്. അവന്റെ ചങ്കും ചങ്കിടിപ്പുമായ മോഹൻലാലിനെ നേരിൽ കാണണം എന്നല്ലാതെ മറ്റൊന്നും അവന് പറയാനില്ല.
ചികിൽസയ്ക്ക് എത്ര പണം വേണമെന്നോ രോഗത്തിന്റെ ഗൗരവത്തെ കുറിച്ചോ അവനറിയില്ല. അവന്റെ ലോകത്ത് അവന്റെ നിറമുള്ള സ്വപ്നങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലാലേട്ടനെ കാണണം ഒപ്പം നിന്ന് ചിത്രമെടുക്കണം. ഇത്ര ആഗ്രഹിച്ചിട്ടുള്ളൂ ഇൗ കുഞ്ഞ് ആരാധകൻ.
അത് എത്രയും വേഗം സാധിച്ചുകൊടുക്കാനുള്ള തയാറെടുപ്പിലായിരുന്നു മോഹൻലാൽ ഫാൻസും. ഓൾ കേരള മോഹൻലാൽ ഫാൻസ് വഴിയാണ് ഈ വിവരം മോഹൻലാലും അറിയുന്നത്.

No comments:

Post a Comment