കഴിഞ്ഞ അഞ്ചാം തീയതിയാണു ഡോക്ടറെ മരിച്ച നിലയിൽ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മകൻ എത്തിച്ചത്. തോപ്പുംപടി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ സൂചനപ്രകാരമാണു പൊലീസ് കൂടുതൽ അന്വേഷണം നടത്തിയത്.
അസി. പൊലീസ് കമ്മിഷണർ എസ്. വിജയന്റെ നിർദേശപ്രകാരം എസ്ഐമാരായ സി. ബിനു, എം.ഡി. അഭിലാഷ്, എഎസ്ഐ ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മകനെ കൂടുതൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
സ്വത്തു സംബന്ധിച്ച തർക്കത്തെത്തുടർന്നു മർദനമേറ്റാണു മരണം സംഭവിച്ചതെന്നു പൊലീസ് പറയുന്നു. ഡോ. മരിയ ഗ്രേസിയുടെ വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരികാവയവങ്ങളിൽ മുറിവുണ്ടായതാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

No comments:
Post a Comment