പ്രളയക്കെടുതിയില്‍ കേരളത്തിന് ആശ്വാസമായി യുഎഇ ധനസഹായം പ്രഖ്യാപിച്ചു എന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണാബിന്‍റെ വിവാദ പരാമര്‍ശം ഉണ്ടായത്.
ദേശീയതയുടെ വക്താവായി സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകനായ അര്‍ണാബ് ഇതാദ്യമായല്ല മലയാളികള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇതിന് മുന്‍പും മലയാളികല്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
താൻ കണ്ടതിൽവെച്ച് നാണമില്ലാത്ത ജനതയാണ് കേരളത്തിലുള്ളത്. മനപൂർവ്വമായി അവർ എല്ലായിടത്തും പോയി നുണ പ്രചരിപ്പിക്കുകയാണ്. അവർക്ക് ഇതിൽ നിന്ന് പണം ലഭിക്കുന്നുണ്ടോ. ആരെങ്കിലും അവർക്ക് ഫണ്ട് നൽകുന്നുണ്ടോയെന്നുമാണ് അർണാബ് ടി.വി ചർച്ചയിൽ ചോദിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ അർണാബിന്‍റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം പല രീതിയിലുള്ള ട്രോളികളും വ്യാപകമായി വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
No comments:
Post a Comment