Breaking

Saturday, 4 August 2018

ട്രാൻസ്‍ജെൻഡർ വിഭാഗക്കാർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ രണ്ടുലക്ഷം രൂപ നൽകും : കേരളാ സർക്കാർ

തിരുവനന്തപുരം : ആണായോ പെണ്ണായോ ജീവിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസ‌്ജെൻഡർ വിഭാഗക്കാർക്ക‌് സാമ്പത്തികം ഇനി തടസ്സമല്ല. ട്രാൻസ‌്ജെൻഡർ വിഭാഗത്തിന‌് വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്തിയ സംസ്ഥാന സർക്കാർ ട്രാൻസ‌്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും വഹിക്കും.
ശസ‌്ത്രക്രിയക്ക‌് ചെലവാകുന്ന തുകയിൽ പരമാവധി രണ്ടുലക്ഷം രുപ സർക്കാർ വഹിക്കും. സാമൂഹ്യനീതിവകുപ്പ‌് മുഖേനയാണ് തുക നൽകുക. ശസ‌്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവർക്ക‌് കൂടുതൽ പരിശോധനകൾക്ക‌് ശേഷം തുക അനുവദിക്കും. ശസ‌്ത്രക്രിയ ചെലവ‌് സ്വയംവഹിച്ചവർക്ക‌് ആ തുക തിരികെ സർക്കാർ നൽകും എന്നുംമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

No comments:

Post a Comment