Breaking

Wednesday, 8 August 2018

സൗദിയിൽ പ്രതിമാസം ലക്ഷം വിദേശികൾക്ക് ജോലിനഷ്ടമാവുന്നു

സൗദി അറേബ്യയിൽ മാസം ശരാശരി ഒരു ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നുണ്ടെന്ന്‌ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ 3.13 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ജനുവരി മുതൽ ജൂൺവരെയുള്ള ആറുമാസങ്ങളിൽ 5.12 ലക്ഷം വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്‌. ആദ്യപാദത്തിൽ 1,99,500 പേരും രണ്ടാം പാദത്തിൽ 3,13,000 തൊഴിലാളികളുമാണ് തൊഴിൽരഹിതരായത്. </p><p>ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർചെയ്തവരുടെ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് അധികൃതർ പുറത്തുവിട്ടത്. എന്നാൽ രജിസ്‌ട്രേഷൻ ഇല്ലാത്ത ചെറുകിട സ്ഥാപനങ്ങളിലെ നൂറുകണക്കിന് ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടൊണ് വിലയിരുത്തപ്പെടുത്.

കഴിഞ്ഞവർഷം 5.86 ലക്ഷം വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. 18 മാസത്തിനിടെ 11 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും ഗോസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ഗോസിയിൽ രജിസ്റ്റർചെയ്തവരുടെ എണ്ണം 96.86 ലക്ഷമാണ്. എാൽ ഈവർഷം രണ്ടാംപാദത്തെ കണക്കുകൾ പ്രകാരം ഇത് 91.29 ലക്ഷമായി കുറഞ്ഞു.


വിദേശികൾക്ക് ഗണ്യമായി തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതിന് ആനുപാതികമായി സ്വദേശികൾക്ക് തൊഴിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു വർഷത്തിനിടെ 58,400 സ്വദേശി പൗരൻമാർക്ക് മാത്രമാണ് സ്വകാര്യമേഖലയിൽ തൊഴിൽ ലഭിച്ചതെന്നും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

No comments:

Post a Comment