Breaking

Sunday, 5 August 2018

ക്യാൻസറിനെ പ്രതിരോധിക്കാൻ ചെറി?

ചെറി ഇഷ്‌ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ചുവന്നു തുടുത്തു നിൽക്കുന്ന പഴത്തിന്റെ ടേസ്‌റ്റ് എല്ലാവർക്കും ഇഷ്ടമാണ്. രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും ഉത്തമമാണ് ചെറി.  എല്ലാവിധത്തിലും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് ചെറി. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ചെറി ഏത് ആരോഗ്യപ്രതിസന്ധിക്കും പരിഹാരം കാണും.

ഉറക്കമില്ലായ്മ, അമിതവണ്ണം, കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം ചെറി പരിഹാരമാകാറുണ്ട്. ഇത് അധികമാർക്കും അറിയില്ല. ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യാന്‍ ചെറി കഴിക്കുന്നതിലൂടെ കഴിയുന്നു. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ചെറി.
ക്യാൻസറിനെ പ്രതിരോധിക്കുന്ന കാര്യത്തിലും ചെറി അത്യുത്തമമാണ്. ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണവും. അതുകൊണ്ടുതന്നെ ചെറി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്

No comments:

Post a Comment