Breaking

Tuesday, 7 August 2018

ലോലിപ്പോപ്പിനും രക്ഷയില്ല; കേരളത്തില്‍ നിരോധനം

തി​രു​വ​ന​ന്ത​പു​രം: അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ടു​ത​ൽ കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേര്‍ത്ത് വില്പ്പനയ്ക്കെത്തുന്ന ലോ​ലി​പോ​പ് സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു.  ടൈം​പാ​സ് ലോ​ലി​പോ​പ്സ് എ​ന്ന പേ​രി​ലാണ് ഇവ സംസ്ഥാനത്ത് വി​ൽ​പ്പ​ന ന​ട​ത്തിയിരുന്നത്. ​ചെ​ന്നൈ​യി​ലെ അ​ല​പ്പാ​ക്ക​ത്താ​ണ് ഇവയുടെ പ്രധാന നിര്‍മ്മാണ കേന്ദ്രം.
ബ്രൗ​ണ്‍, മ​ഞ്ഞ, വെ​ള്ള, ചു​വ​പ്പ്, ഓ​റ​ഞ്ച്, ക​റു​പ്പ്, പ​ച്ച എന്നീ കടും നി​റ​ങ്ങ​ളി​ലാ​ണ് മി​ഠാ​യി ല​ഭി​ക്കു​ന്ന​ത്. ഇ​ത് ക​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ എം.​ജി. രാ​ജ​മാ​ണി​ക്യം അ​റി​യി​ച്ചു. ഇ​വ​യു​ടെ ഉ​ത്പാദ​ക​ർ​ക്കെ​തി​രേ​യും മൊ​ത്ത​ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. 
കു​ട്ടി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ തി​ക​ഞ്ഞ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.  നി​യ​മം അ​നു​വ​ദി​ക്കു​ന്ന അ​ള​വി​ൽ മാ​ത്ര​മേ ഇ​ത്ത​രം കൃ​ത്രി​മ​രാ​സ പ​ദാ​ർ​ഥ​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​ക​രും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​രും ബേ​ക്ക​റി ഉ​ട​മ​ക​ളും ഉ​പ​യോ​ഗി​ക്കാ​വൂവെ​ന്നും നിയമം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്.

No comments:

Post a Comment