Breaking

Monday, 20 August 2018

എങ്ങനെ നന്ദി പറയണം ഈ അറബ് നാടുകളോട് നമ്മൾ





എങ്ങനെ നന്ദി പറയണം ഈ അറബ് നാടുകളോട് നമ്മൾ ? 


UAE ഗവൺമെന്റ് നമ്മുടെ നാടിനായി തയ്യാറാക്കിയ വീഡിയോ ആണിത്.. ഇതുകാണുന്ന നിങ്ങൾ ഒരു ബിഗ്ഗ് സല്യൂട്ട് ചെയ്തിരിക്കും ..നമുക്കായി UAE ഭരണാധികാരികൾ ഒത്തുചേർന്നിരിക്കുകയാണ് ..അറബ് നാടുകളിലെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ നാളത്തെ പ്രഭാതത്തിൽ ഒരു ചർച്ച വിഷമായിരിക്കും ഈ വീഡിയോ "ഉറപ്പ്" നമ്മുടെ നാടിന്റെ സംസ്കാരവും പ്രകൃതിയും,നൂറുവര്ഷങ്ങൾക്കിപ്പുറം ആ സ്വപ്നസുന്ദര ഭൂമിയെ പ്രളയം വിഴുങ്ങിയ ഭയാനക നിമിഷണങ്ങളുമാണ് ഒരു മിനിട്ട് ദൈര്ഘ്യമുള്ള ഈ വീഡിയോയിലൂടെ UAE ഗവൺമെന്റ്  തയ്യാറാക്കിയിരിക്കുന്നത്.. എന്തിനാണന്നല്ലേ "ലോകത്തെ അറിയിക്കാൻ അതുവഴി കേരളത്തിന് കരുത്തേകാൻ" എങ്ങനെ നന്ദി പറയണം ഈ അറബ് നാടുകളോട് നമ്മൾ ? വാക്കുകൾകൊണ്ട് അത് പറയാൻ കഴിയില്ല ..നാട്ടിൽ നിൽക്കുന്ന പ്രിയ സഹോദരങ്ങളെ നമ്മൾ പൂർവ്വാധികം ശക്തിയോടെ ഉയരാൻ പോവുകായാണ് ..കണ്ടില്ലേ അറബ് നാട് നമ്മളെ വീണ്ടും വീണ്ടും ചേർത്ത് നിർത്തുന്നത് ...ഈ കാലമത്രയും കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ല് ഗൾഫ് നാടുകൾ ആണെന്ന് വിളിച്ചു പറയാറുണ്ടല്ലോ ? നമ്മൾ ഇവർക്ക് എന്തെങ്കിലും ഒന്ന് തിരിച്ചു കൊടുത്തിട്ടുണ്ടോ ? ഒരു റോഡിൻറെ പേരിലൂടെയെങ്കിലും ? ഇവിടെയൊന്ന് വന്ന് നോക്ക് UAE എന്ന ഈ നാട്ടിൽ സൗദി പള്ളിയും ,കുവൈറ്റ് സ്‌ക്വയറും ,അമേരിക്കൻ ഹോസ്പിറ്റലുമൊക്കെ സമരണകളിൽ  ജ്വലിച്ചു നിൽക്കുന്നത് കാണാം..ഇനി ഈ അറബ് നാട്ടിൽ ക്ഷേത്രം കൂടി വരികയാണ് ..കാലം ഈ കടപ്പാടുകൾ മറക്കാതിരിക്കാനെങ്കിലും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഒരു മൂലയിലെങ്കിലും ഈ നാടിന്റെ ഏതെങ്കിലും ഒരു നാമം എഴുതി ചേർക്കണെ 🙏 അല്ലെങ്കിൽ കാലം നമ്മൊളോട് പൊറുക്കില്ല ..ഈ വീഡിയോ നമ്മുടെ നാട്ടിലെ പ്രിയ സഹോദരങ്ങളിലേക്ക് എത്രയും വേഗം എത്തിക്കുക അവരുടെ ആത്മവിശ്വാസം നൂറുമടങ്ങ്‌ ഇരട്ടിക്കട്ടെ ..ഈ നാടിന്റെ രാഷ്ട്ര പിതാവായ ഷെയ്‌ക്‌സായിദിന്റെയും പിന്തലമുറക്കാരുടേയും പാദങ്ങൾ സ്പർശിച്ച ഈ ഭൂമിയിൽ കഴിഞ്ഞ പത്തുവര്ഷങ്ങളായി ഉറച്ചു നിൽക്കാൻ കഴിഞ്ഞതിന് സർവ്വശക്തന് സ്തുതി ...ഈ നാടിന്റെ മക്കൾക്ക് ഒരു "ബിഗ്ഗ് സല്യൂട്ടോടെ" .
#dubaipolice😍😍😍
#keralaflood
കടപ്പാട്  ഫേസ്ബുക് 

No comments:

Post a Comment