മുംബൈ : മീന്‍ പിടിച്ച് ലക്ഷാപതികളായിരിക്കുകയാണ് സഹോദരങ്ങളായ മഹേഷ് മെഹറും സഹോദരന്‍ ഭരതും. ഇരുവരുടേയും വലയില്‍ കുടുങ്ങിയ പ്രത്യേക തരം മീനാണ് ഇവരെ ലക്ഷാധിപതികളാക്കിയത്. മീന്‍ പിടിക്കാന്‍ കടലില്‍ പോകുമ്പോള്‍ മഹേഷ് മെഹറും സഹോദരന്‍ ഭരതും ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനെയൊരു ഭാഗ്യം തങ്ങളെ തേടി വരുമെന്ന്. മീനുമായി തിരിച്ചെത്തിയപ്പോള്‍ ഇവരെ ലക്ഷങ്ങളുമായാണ് വ്യാപാരികള്‍ കാത്തുനിന്നത്.
ഘോല്‍ എന്നറിയപ്പെടുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മീനാണ് ഇവര്‍ക്ക് ലഭിച്ചത്. ഈ മീനിന് ഔഷധ ഗുണമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ഹൃദയത്തെ സമുദ്രത്തിലെ സ്വര്‍ണം എന്നാണത്രെ അറിയപ്പെടുന്നത്. സഹോദരങ്ങള്‍ക്ക് ഘോല്‍ മത്സ്യം ലഭിച്ചെന്ന വാര്‍ത്ത പരന്നതോടെ തീരത്ത് വ്യാപാരികള്‍ കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ലേലത്തിനൊടുവില്‍ മീന്‍ വിറ്റു പോയത് 5.5 ലക്ഷം രൂപയ്ക്കാണ്. 30 കിലോ മാത്രമുള്ള മീനു ലഭിച്ച വിലയാണിത്.
ഘോല്‍ മത്സ്യം കൊണ്ടു വന്ന ഭാഗ്യത്തിന് കടലമ്മയ്ക്ക് നന്ദി പറയുകയാണ് മഹേഷ് മെഹറും ഭരത് മെഹറും. ഇരുപത് മിനിട്ട് മാത്രം നീണ്ടു നിന്ന ലേലം വിളിയില്‍ പ്രമുഖ മത്സ്യ കയറ്റുമതിക്കാരിലൊരാളാണ് മീന്‍ വാങ്ങിയത്. ഇത്തരം മീനുകള്‍ സാധാരണ കയറ്റി അയക്കപ്പെടുന്നത് സിംഗപ്പൂര്‍ മലേഷ്യ ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്കാണെന്ന് വ്യാപാരികള്‍ പറയുന്നു.
No comments:
Post a Comment