Breaking

Wednesday, 8 August 2018

വാനിലയുടെ ആരോഗ്യഗുണങ്ങളറിയൂ...

ബുദ്ധി: നിങ്ങളെ ബുദ്ധികൂര്‍മതയുള്ളവരാക്കാന്‍ വാനില സഹായിക്കും. മാനസികശേഷി മികച്ചതാക്കാന്‍ കഴിയും എന്നതാണ്‌ വാനിലയുടെ പ്രധാനഗുണം. ചിന്താശേഷി മെച്ചപ്പെടുത്താന്‍ വളരെ നാളുകളായി ഉപയോഗിക്കുന്ന ഒരുമികച്ച ഒരു ആന്‍റിഓക്‌സിഡന്റാണ്‌ ഇത്‌.
പ്രതി-ജ്വലനം : വാനിലയ്‌ക്ക്‌പ്രതിജ്വലന ശേഷിയുണ്ട്‌ എന്നതാണ്‌ ഇതിന്റെ മറ്റൊരു ഗുണം. ഈ ഗുണമുള്ള ഇഞ്ചിപോലുള്ളവയില്‍ നടത്തിയിരിക്കുന്ന പഠനം വാനിലയില്‍ നടത്തിയിട്ടില്ല എങ്കിലും വളരെ മികച്ച ഫലമാണ്‌ ഇവ നല്‍കുന്നത്‌. ജ്വലനം ചിന്താശേഷിയെ ഒരു പരിധി വരെ ബാധിക്കും എന്നാല്‍ വാനില ഇതിന്‌ പരിഹാരം നല്‍കും.
നാഡിവ്യവസ്ഥ : നാഡിവ്യവസ്ഥയില്‍ വാനില മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.അപസ്‌മാരത്തിനുള്ള ഫലപ്രദമായ മരുന്നാണ്‌ വാനില എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.
സമ്മര്‍ദ്ദം : സമ്മര്‍ദ്ദത്തിനുള്ള ഫലപ്രദമായ പ്രതിവിധിയാണ്‌ വാനില. ഇന്നത്തെ കാലത്ത്‌ നമ്മളെ എല്ലാവരെയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ്‌ സമ്മര്‍ദ്ദം. ഇതില്‍ നിന്നും രക്ഷനേടുന്നതിന്‌ വാനില രുചി തിരഞ്ഞെടുക്കാം. സന്ധിവേദന കുറയ്‌ക്കാനും ദഹനം മെച്ചപ്പെടുത്താനും വാനില നല്ലതാണ്‌. പുരുഷ വന്ധ്യതയ്‌ക്ക്‌ പരിഹാരം നല്‍കാനും വാനിലയ്‌ക്ക്‌ കഴിവുണ്ട്‌. വാനിലയുടെ ഗുണങ്ങള്‍ ശരിക്കും അത്ഭുതപെടുത്തുന്നതാണ്‌. .
ഗര്‍ഭകാലം : ഗര്‍ഭകാലത്തെ പ്രഭാത അസ്വാസ്ഥ്യങ്ങള്‍ക്കും ഛര്‍ദ്ദിക്കും വാനില പരിഹാരം നല്‍കും. വാനിലയുടെ മണം മനംപുരട്ടല്‍ ഭേദമാക്കും. 

No comments:

Post a Comment