പ്രായമായ അമ്മമാർ വീട്ടു ജോലി ചെയ്ത് കഷ്ട്ടപ്പെടുന്നതിനോട് ബഹു ഭൂരിപക്ഷം മക്കൾക്കും യോജിപ്പുണ്ടാകില്ല. എന്നാൽ സകല സുഖസൗകര്യങ്ങൾക്ക് നടുവിലും അമ്മമാരെ കഷ്ട്ടപ്പെടുത്തുന്ന മക്കളും ഉണ്ട്. ഇത്തരം മക്കളാക്കി മുന്നിൽ ഉത്തമ മാതൃകയാവുകയാണ് കർണാടക സ്വദേശി ബൊമ്മയ്.
40 വയസ്സുള്ള ബൊമ്മയുടെ അമ്മയ്ക്ക് 62 വയസ്സാണ് പ്രായം. വീട്ടിലെ എല്ലാ ജോലികളും ഒറ്റക്ക് ചെയ്യുന്ന അമ്മക്ക് എന്നും പരാതിയുള്ള കാര്യമാണ് കൂട്ട് കുടുംബ വ്യവസ്ഥയിൽ താമസിക്കുന്ന വീട്ടിലെ അംഗങ്ങൾക്ക് എല്ലാവര്ക്കും ചപ്പാത്തിയും റൊട്ടിയും ഉണ്ടാക്കുക എന്നത്.
സഹായത്തിനു മക്കൾ ചെല്ലാം എന്ന് പറഞ്ഞാലും ‘അമ്മ സമ്മതിക്കില്ല. അമ്മക്ക് തന്നെ പാചകം ചെയ്യണം. എന്ന് കരുതി അമ്മയെ അങ്ങനെ ബുദ്ധിമുട്ടാൻ വിടാൻ പറ്റുമോ ? നല്ലൊരു ചപ്പാത്തി മേക്കർ വാങ്ങുന്നതിനു മാത്രം സാമ്പത്തികമില്ല. അതിനാൽ കക്ഷി എന്ത് ചെയ്തെന്നോ, കണ്ടു പിടുത്തങ്ങളിലുള്ള തന്റെ താല്പര്യം ചപ്പാത്തി മേക്കർ സ്വയം ഉണ്ടാക്കുന്നതിൽ പരീക്ഷിച്ചു.
ലഭ്യമായ സ്റ്റീലും മരത്തടിയും ഒക്കെ ചേർത്തു വച്ചും വെൽഡ് ചെയ്ത് ചേർത്തും ഒരു ചപ്പാത്തി മേക്കർ അമ്മയ്ക്കായി നിര്മിച്ചെടുത്തു ബൊമ്മയ്. മണിക്കൂറിൽ 180 ചപ്പാത്തി വരെ ഇതിൽ പരത്തിയെടുക്കാം. ഒരു പ്രയാസവും ഇല്ല. ചുട്ടെടുത്താൽ മാത്രം മതി. അതിനാൽ അമ്മയും ഹാപ്പി. ഇപ്പോൾ മക്കൾക്കായി എത്ര തവണ വേണമെങ്കിലും ചപ്പാത്തിയും റൊട്ടിയും ഉണ്ടാക്കാൻ ഈ അമ്മയ്ക്ക് സന്തോഷമേയുള്ളൂ.
ബൊമ്മയ് ഉണ്ടാക്കിയ ചപ്പാത്തി നിർമാണ മെഷീൻ കണ്ട് അടുത്ത വീട്ടിലെ സ്ത്രീകളും സമാനമായ രീതിയിലുള്ള ഒരെണ്ണം ഉണ്ടാക്കി നൽകുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ചെറുകിട വ്യവസായം എന്ന നിലക്ക് നാടൻ റൊട്ടി മേക്കർ നിർമാണം ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഇപ്പോൾ ബൊമ്മയ്യ.
No comments:
Post a Comment