Breaking

Saturday, 18 August 2018

വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി അഞ്ചു കോടി രൂപ സംഭാവന നൽകുമെന്ന് ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ:കെ. പി. ഹുസൈൻ


സംസ്ഥാനത്തു കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന നിരവധി സഹോദരങ്ങൾക്കായി അഞ്ചു കോടി രൂപ സംഭാവന നൽകുവാൻ ദുബായ് ആസ്ഥനമാക്കി പ്രവർത്തിക്കുന്ന ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ്  ചെയർമാൻ ഡോ:കെ. പി. ഹുസൈൻ തീരുമാനിച്ചു.  
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥയിൽ സഹായകരമാവുന്നതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി കോടി രൂപ സ്വന്തമായിട്ടും ബാക്കി തുക മറ്റു ദുരിദാശ്വാസ പ്രവർത്തനങ്ങൾ സജ്ജീകരിച്ചു നൽകുവാൻ വേണ്ടിയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹെൽത്ത് സെക്രട്ടറി Mr. രാജീവ് സദാന്ദന്റെ നിയന്ത്രണത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് വേണ്ടി വരുന്ന മെഡിസിനുകൾ കാർഗോ മുഖേന എത്തിക്കുന്നതിലേക്കു വേണ്ടിയും  , വോളന്റീർസ്, മെഡിക്കൽ ഡോക്ടർസ്, പാരാമെഡിക്കൽ സ്റ്റാഫ്‌സ്റ്റാഫുകൾ എന്നിവരെ ചാർട്ടേർഡ് വിമാനം മുഖേന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ സജീകരിച്ചിട്ടുള്ള റിലീഫ് ക്യാമ്പുകളിൽ  എത്തിക്കുവാനും ഏർപ്പാട് ചെയ്തിട്ടുണ്ട്. Dr. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പാട് ചെയ്ത ഹെല്പിങ് ഹാൻഡ് എന്ന സംഘടനാ മുഘേന ആയിരിക്കും ഈ സൗകര്യങ്ങൾ നടപ്പിലാക്കുക.
ഭൂമിശാസ്ത്ര പഠനങ്ങൾ അനുസരിച്ചു മണ്ണുകളിൽ ജലം സംഭരിക്കുന്നതിനുള്ള കഴിവ് കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിൽ പുഴകളിലും കടലിലും ഈ ജലം വഴി തിരിച്ചു വിടുവാൻ കുറഞ്ഞത് ഒരു മാസമെങ്കിലും വൈകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ വിവിധ തരാം പനിയും അതിനോട് അനുബന്ധിച്ചു വരുന്ന ഡിസെന്ററി, ഗ്യാസ്ട്രിക് പ്രോബ്ലെംസ്, സ്കിൻ ഡിസീസസ്, തുടങ്ങി  വിവിധ പകർച്ചവ്യാധികൾ വരാനിടയുള്ള സാഹചര്യത്തിൽ മരണസംഖ്യ കൂട്ടുവാൻ ഇടയുണ്ട്.  ഈ സാഹചര്യം ഗൗരവമായ എടുത്തു അടിയന്തിര ചികിത്സ സൗകര്യം ലഭ്യമാക്കേണ്ടതുണ്ട്.  പബ്ലിക് ഹെൽത്ത് സെക്രെട്ടറിയുടെ നിർദേശമനുസരിച്ചുഇവർക്ക് വേണ്ട മെഡിസിൻ ലിസ്റ്റ് സ്വരൂപിച്ചു ഇവിടെ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു കൊടുക്കുന്നതായിരിക്കും.  ഈ വിഷയത്തെ കുറിചു സംസ്ഥാന ഹെൽത്ത് സെക്രെട്ടറി രാജീവ് സദാനന്ദനുമായി   സംസാരിച്ചപ്പോൾ കുറഞ്ഞത് മുപ്പതു ദിവസഅത്തേക്കെങ്കിലും അടിയന്തിരമായി മെഡിക്കൽ സെര്വീസുകൾ ഏർപ്പാട് ചെയ്യേണ്ടി വേണ്ടി വരും എന്നാണ് അറിയുവാൻ കഴിഞ്ഞത് . ഇതിനോടനുബന്ധിച്ചു  ഗൾഫ് രാജ്യങ്ങളിലെയും യൂറോപ്പിലെയും ഡോക്ടർമാർ അവരുടെ അകമഴിഞ്ഞ സേവനം നൽകേണ്ടതായിട്ടുണ്ട്.
 ദുരിതാശ്വാസ ക്യാമ്പിൽ സേവനം അനുഷ്ഠിക്കുവാൻ  നിങ്ങളെ അനുവദിച്ചു കൊണ്ട് തൊഴിലുടമ നൽകുന്ന ഒരു എൻഒസി നേടി ചുവടെയുള്ള keralarelief@drkphussaincharitabletrust.com എന്ന ഇ-മെയിൽ വിലാസത്തിൽ  ബന്ധപ്പെടാം. ഈ പ്രവർത്തനങ്ങളോട് സഹകരിച്ചു പ്രവർത്തിക്കുവാൻ തയാറായി ദുബായ് കെഎംസിസി യും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. Dr.  കെ. പി. ഹുസൈൻ ചാരിറ്റബിൾ  ട്രസ്റ്റ് ഭാരവാഹികളും ഹെല്പിങ് ഹാൻഡ് എന്ന സംഘടയും ചേർന്ന് ക്യാമ്പ് അംഗങ്ങളെ  സ്വീകരിച്ചു അതാതു ജില്ലയിലെ ദുരിദാശ്വാസ ക്യാമ്പുകളിൽ എത്തിക്കുകയും അവിടെ മെഡിക്കൽ ക്യാമ്പ് സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും.  ട്രുസ്ടിന്റെ ഭാരവാഹികൾ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ബന്ധപ്പെട്ടു മരുന്നുകൾ ക്രമീകരിക്കുകയും കേരളത്തിലേക്ക് അയക്കുകയും ചെയ്യുന്നതായിരിക്കും. ടീം റെഡി ആയാൽ ചാർട്ടേർഡ് വിമാനം മുഘേന ഇത് നടപ്പിലാക്കുവാനുള്ള സജ്ജീകരണം ഗ്രൂപ്പ് തയ്യാറാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി നമ്മുടെ  സഹോദരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ സന്മനസ്സുള്ളവർ അവരുടെ പേരും, പാസ്പോര്ട്ട് നമ്പർ, മെഡിക്കൽ ലൈസൻസ് തുടങ്ങിയ വിവരങ്ങളുമായി നമ്മളെ ബന്ധപ്പെടണം .
മനുഷ്യനായി ജനിച്ചു മനുഷ്യനായി മരിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വർഗീയ താല്പര്യവും രാഷ്റ്റ്രീയ താല്പര്യവും മറന്നു ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ട അവസരം ആണിത്. നാല്പത്തഞ്ചു വര്ഷങ്ങള്ക്കു പുറമെ ,കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുംആയ ഉന്നമനത്തിനു കാരണക്കാരായ  നമ്മൾ ഓരോ NRI’സം നമ്മുടെ കടമയായി കണ്ടു നമ്മുടെ കേരളത്തിന്റെ ഈ പ്രതിസന്ധിയിൽ അത്യന്തം ആവേശത്തോടു കൂടി ഉണർന്നു പ്രവർത്തിക്കാനുള്ള സന്മനസ്സു കാണിക്കട്ടെ എന്നും ദൃ. ഹുസൈൻ പ്രത്യാശിച്ചു. വളർച്ചയുടെ ഓരോ ഘട്ടത്തിലും പങ്കാളികൾ ആയതു പോലെ ഈ ദുരിതത്തിൽ നിന്നും നമ്മുടെ നാടിനെ കരകയറ്റുവാൻ നമക്ക് കഴിയണം. നാളത്തേക്ക് മാറ്റിവയ്ക്കാതെ ഇന്ന് തന്നെ ഉണർന്നു പ്രവർത്തിക്കുകയും ഇത് പുണ്യപ്രവർത്തിയായി കാണുവാൻ ഓരോരുത്തർക്കും കഴിയട്ടെ എന്നും അതേഹം പ്രത്യാശിച്ചു.

No comments:

Post a Comment