Breaking

Wednesday, 29 August 2018

‘സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനം’; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി നിവിന്‍ പോളി


പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നടന്‍ നിവിന്‍ പോളിയും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം കൈമാറി. എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനൊപ്പം എത്തിയാണ് അദ്ദേഹം തുക കൈമാറിയത്.

പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി മികച്ച പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും  മുഖ്യമന്ത്രിയുടെ നിധിയിലേത്ത് പരമാവധി സഹായങ്ങള്‍ നല്‍കണമെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ വലിയ ദുരിതം നേരിട്ടിരിക്കുന്ന സമയമാണ്. പ്രളയത്തില്‍ അകപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നാട്ടിലെ എല്ലാവരും സഹായിക്കണം. ഒത്തൊരുമയോടെ അവരെ സഹായിക്കേണ്ട സമയമാണിതെന്നും നിവിന്‍ പറഞ്ഞു.

പ്രളയം ബാധിച്ചവരെ പലരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. പരസ്പര സഹകരണത്തോടെയും ഒത്തൊരുമയോടെയുമാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത്. ഇത് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള കാലമാണ്. അത്രയും വലിയ നാശനഷ്ടമാണ് നമുക്ക് സംഭവിച്ചിട്ടുള്ളതെന്നും നിവിന്‍ വ്യക്തമാക്കി.

No comments:

Post a Comment