മക്ക : സൗദിയിൽ ചൂട് കൂടിയ സാഹചര്യത്തിൽ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്ന് എത്തിയ ഹാജിമാർക്ക് ചൂടിൽ നിന്ന് രക്ഷ നേടാൻ കുടകൾ വിതരണം ചെയ്തു. ഇന്ത്യൻ ഹജ്ജ് മിഷനാണ് ദേശീയ പതാകയുടെ നിറത്തിലുള്ള ത്രിവർണ്ണ കുടകൾ വിതരണം ചെയ്തത്.
45 ഡിഗ്രി സെൽഷ്യസാണ് നിലവിൽ സൗദിയിലെ ശരാശരി താപനില. ഈ ഇത് വരും ദിവസങ്ങളിൽ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന സൂചന. ചൂട് കൂടി വരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന കുടകൾ നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നനും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ ഹജ്ജ് മിഷൻ, ഐ.സി.എഫ്, കെ.എം.സി.സി തുടങ്ങിയ നിരവധി സംഘടനകളാണ് കുടിവെള്ള വിതരണത്തിനും ഹാജിമാർക്കുള്ള മറ്റ് സേവനങ്ങൾ ചെയ്യുന്നതിനുമായി രംഗത്തുള്ളത്.
No comments:
Post a Comment