Breaking

Saturday, 25 August 2018

സന്ദേശങ്ങളുടെ ഉത്ഭവ കേന്ദ്രം കണ്ടെത്താന്‍ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി വാട്ട്‌സ്ആപ്പ്



വ്യാജ വാര്‍ത്തകളുടെ ഉറവിടം കണ്ടെത്താന്‍ അനുവദിക്കണമെന്ന കേന്ദ്ര സാര്‍ക്കാരിന്റെ ആവശ്യം തള്ളി വാട്ട്‌സ്ആപ്പ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദും വാട്ട്‌സ്ആപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ് ഡാനിയല്‍സും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വാട്ട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.


നിരവധി വ്യാജ വാര്‍ത്തകളും മറ്റുമാണ് വാട്‌സ്‌ആപ്പിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടത്തിയത്. സന്ദേശങ്ങളുടെ ഉത്‌ഭവം എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രധാന ആവ്ശ്യം.

എന്നാല്‍ ട്രാക്കു ചെയ്യാന്‍ അനുവദിച്ചാല്‍ കമ്പനിയുടെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മൊത്തം അവതാളത്തിലാകുമെന്നും തുടര്‍ന്ന് അത് സുരക്ഷയെ കാര്യമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വാട്ട്‌സ്ആപ്പ് കേന്ദ്രത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. അതേസമയം വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. അതേസമയം, സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന വാദത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം.

No comments:

Post a Comment