Breaking

Monday, 27 August 2018

വൈദ്യുതി മേഖലയിൽ പുനഃസ്ഥാപിക്കാനുള്ളത് ഇനി രണ്ടേകാൽ ലക്ഷം കണക്ഷനുകൾ



പ്രളയത്തിൽ നശിച്ച വൈദ്യുതി മേഖലയിലെ പുനർ‌നിർമാണ ജോലി അതിവേഗം പുരോഗമിക്കുന്നു. പലയിടങ്ങളിലും വൈദ്യുതി ലൈനുകളിലും മറ്റും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതുകൊണ്ടുതന്നെ 25 ലക്ഷത്തിൽപ്പരം ആളുകളുടെ വൈദ്യുതി മുടങ്ങിയിരുന്നു.
 
ഇതുവരെയായി 23 ലക്ഷം പേരുടെ പുനഃസ്ഥാപിച്ചു. ഇനി 2,23,414 ഉപഭോക്താക്കളുടെ കണക്ഷനുകൾ മാത്രമാണ് പുനഃസ്ഥാപിക്കാനുള്ളത്. പ്രളയത്തിൽ തകരാറിലായ 50 സബ്സ്റ്റേഷനുകളിൽ എട്ടെണ്ണം പ്രവർത്തനസജ്ജമാക്കാനുണ്ട്. 
 
ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ലെഫ്റ്റ്ബാങ്ക് എക്സ്‌റ്റൻഷൻ, പന്നിയാർ എന്നീ വൈദ്യുത നിലയങ്ങളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ, വെള്ളപ്പൊക്കത്തിൽ വിച്ഛേദിച്ചിരുന്ന 16,158 ട്രാൻസ്ഫോർമറുകളിൽ 14,314 എണ്ണം പ്രവർത്തനക്ഷമമായി.

No comments:

Post a Comment