ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ മമ്മൂട്ടി ചേർത്ത് നിർത്തി അഭിനന്ദിച്ച സന്തോഷത്തിലാണ് ഗായകൻ കൊല്ലം അഭിജിത്ത്. യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന പേരിൽ അവാർഡ് നഷ്ടമായ സംഭവവും മമ്മൂട്ടി വേദിയിൽ പറഞ്ഞു. അനുഗ്രഹീത ശബ്ദം സ്വന്തമായതിന്റെ പേരിൽ അവഗണന നേരിടേണ്ടി വന്ന ഗായകനാണ് അഭിജിത്തെന്നും ഇൗ ചിത്രത്തിൽ അദ്ദേഹം പാടിയ പാട്ട് മനോഹരമാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ. യേശുദാസിന്റെ ശബ്ദമാണ് അഭിജിത്തിനു കിട്ടിയ അനുഗ്രഹം. ആ ശബ്ദം കിട്ടിയതു മൂലം അഭിജിത്തിനു ചില അവഗണനകൾ നേരിടേണ്ടിവന്നു. ആദ്യമായാണ് യേശുദാസിന്റെ ശബ്ദം കിട്ടുന്നതു അയോഗ്യതയായി മാറുന്നത്. യേശുദാസിന്റെ ശബ്ദമല്ല. സ്വന്തം ശബ്ദത്തിൽ പാടണമെന്നാണു ഞാൻ അഭിജിത്തിനോടു പറഞ്ഞു . അങ്ങനെ യേശുദാസിന്റെ ശബ്ദത്തിൽ പാടുന്നതല്ല, തന്റെ ശബ്ദം അങ്ങനെയാണെന്നായിരുന്നു അഭിജിത്തിന്റെ മറുപടി. അപ്പോഴാണ് അഭിജിത്തിന്റെ ശബ്ദം ശരിക്കും യേശുദാസിന്റെ ശബ്ദം പോലെ തന്നെയാണെന്നു മനസിലായത് അദ്ദേഹം പറഞ്ഞു.
ചിത്രത്തിൽ അഞ്ചു ഗാനങ്ങളാണുള്ളത്. ഒരു ഗാനം ആലപിച്ചതു ചലച്ചിത്ര താരം ഉണ്ണി മുകുന്ദനാണ്. നവാഗതനായ ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന്റെ സംഗീതം. വിനീത് ശ്രീനിവാസൻ, റിമി ടോമി, ഉണ്ണി മുകുന്ദൻ, അഭിജിത്ത് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഓണത്തിനു 'ഒരു കുട്ടനാടൻ ബ്ലോഗ്' തീയറ്ററിലെത്തും.
No comments:
Post a Comment