ഒമാനിൽ ലുലു ഗ്രൂപ്പിൽ ജോലിചെയ്യുകയായിരുന്ന രാഹുൽ സി പി പുത്തലത്തു എന്നയാളെ , കേരളത്തിന് അപമാനകരമായ ഫേസ്ബുക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ ലുലു മാനേജ്മെന്റ് അടിയന്തിരമായി ജോലിയിൽ നിന്ന് പിരിച്ചു വിട്ടു . പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടിക്കഴിയുമ്പോൾ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു കൊണ്ട് പോസ്റ്റിട്ട് ശ്രദ്ധ നേടാനാണ് രാഹുൽ ശ്രമിച്ചത് . മദ്യ ലഹരിയിലാണ് ഇയാൾ പോസ്റ്റിട്ടതെന്നു പറഞ്ഞു പിന്നീട് പരസ്യമായി സോഷ്യൽ മീഡിയയിൽ വിലാപത്തോടെ ക്ഷമാപണവും നടത്തിയെങ്കിലും അതിനിടെ സാമൂഹിമായ തത്വ ദീക്ഷയുടെ പേരിൽ ജോലിയിൽ നിന്ന് ഇയാളെ പുറത്താക്കി . രാഹുലിനെ ജോലിയിൽ നിന്ന് പുറത്താക്കിയ കാര്യം ലുലു മാനേജ്മെന്റ് വൃത്തങ്ങൾ ഒമാൻ മലയാളത്തോടും ദുബായ് വർത്തയോടും സ്ഥിരീകരിച്ചു .
രാഹുലിന്റെ ക്ഷമാപണം ഫേസ്ബുക്കിൽ വൈറൽ ആയിട്ടുണ്ട് . കമന്റ് ബോക്സ് നിറയെ ആളുകൾ രാഹുലിന് മാപ്പു കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ ഇടുകയാണ് . ഇങ്ങനെയുള്ളവരെ ജോലിക്ക് വയ്ക്കുന്നത് ലുലുവിനു നല്ലതല്ലെന്നും ആളുകൾ കൂട്ടത്തോടെ പറയുകയാണ് .
രാഹുലിന്റെ ക്ഷമാപണ പോസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു .
https://m.facebook.com/story.php?story_fbid=998640510315617&id=100005090327546
No comments:
Post a Comment