Breaking

Tuesday, 7 August 2018

ക്ഷീണത്തോട് നോ പറയാൻ ഇതാ ആരോഗ്യകരമായ ഒരു നുറുങ്ങു വിദ്യ

ക്ഷീണമകറ്റാനായി നമ്മൾ എന്തൊക്കെ പരീക്ഷിക്കാറുണ്ട്. കാപ്പിയും ചായയുമെല്ലാം കുടിക്കും ചിലപ്പോഴെല്ലാം എക്സർസൈസ് ചെയ്യും. ചിലർ ന്യൂ ജനറേഷനായി ക്ഷീണം അകറ്റുന്നതിനായി എനർജ്ജി ഡ്രിംഗുകൾ കുടിക്കുകയും പതിവുണ്ട്. എന്നാൽ ഇത് ദിവസവും ചെയ്താൽ നിത്യ രോഗിയാവാൻ വേറൊന്നും വേണ്ട.

ക്ഷീണത്തെ മറികടക്കാനുള്ള ഉത്തമ മാർഗം നമ്മുടെ അടുക്കളകളിൽ തന്നെ ഒളിഞ്ഞുകിടപ്പുണ്ട്. എന്താണന്നലെ ? മറ്റൊന്നുമല്ല ഉപ്പും പഞ്ചസാരയും. കൃത്യമായ അളവിൽ ഉപ്പും പഞ്ചസാരയും മിക്സ് ചെയ്ത് നാവിൽ ഒരു തുള്ളി തൊട്ടാൽ പൊലും ക്ഷിണത്തെ ഇല്ലാതാവുകയും ഉന്മേഷം കൈവരുകയും ചെയ്യും.
തലച്ചോറിന്റെ ഒരു കോശത്തിൽ നിന്നും മറ്റൊരു കോശത്തിലേക്ക് സന്ദേശങ്ങൾ അയക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററാണ്. ഇത് ഉത്തേജിക്കപ്പെടുന്നതിനാലാണ് ക്ഷീണം മാറുന്നത്. എന്നാൽ ബ്രൌൺ ഷുഗറും സംസ്കരിച്ച ഉപ്പുമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. 

No comments:

Post a Comment