Breaking

Wednesday, 8 August 2018

നിങ്ങള്‍ക്ക് മനസ് വഴികാണിക്കട്ടേ; രണ്ടാം ടെസ്റ്റിന് മുന്‍പ് കോലിക്ക് സച്ചിന്റെ ഉപദേശം


ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു മുന്‍പ് നായകന്‍ വിരാട് കോലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കോലി ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന പ്രശസ്തിയിലും മറ്റും അഭിരമിക്കരുതെന്നും നേട്ടങ്ങളില്‍ ഒന്നിലും സംതൃപ്തനാകരുതെന്നും സച്ചിന്‍ പറഞ്ഞു.

എത്ര റണ്‍സ് സ്‌കോര്‍ ചെയ്താലും മതിയായെന്ന് തോന്നരുത്. ഇനിയും കൂടുതല്‍ കൂടുതല്‍ റണ്‍സ് നേടണമെന്ന തോന്നല്‍ വേണമെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്ന് പറയാനുള്ളതെന്ന് സച്ചിന്‍ പറഞ്ഞു.


കോലിയും അതുപോലെയാണ്. എത്ര തന്നെ റണ്‍സ് സ്‌കോര്‍ ചെയ്താലും അദ്ദേഹത്തിന് മതിയാകുന്നില്ല. എന്നാല്‍ ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എപ്പോള്‍ സംതൃപ്തി തോന്നിത്തുടങ്ങുന്നോ അപ്പോള്‍ മുതല്‍ നിങ്ങളുടെ വീഴ്ചയാരംഭിക്കുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. ബൗളറുടെ ലക്ഷ്യം പത്തു വിക്കറ്റ് വീഴുന്നതോടെ അവസാനിക്കും എന്നാല്‍ ബാറ്റ്‌സ്മാന്റെ കാര്യം അങ്ങനെയല്ല. അവര്‍ക്ക് എത്ര വേണമെങ്കിലും മുന്നോട്ടു പോകാം, സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിശയകരമാണ് കോലിയുടെ ഇപ്പോഴത്തെ പ്രകടനങ്ങള്‍. അദ്ദേഹം അതു തന്നെ തുടര്‍ന്നാല്‍ മതി. ചുറ്റും നടക്കുന്നതിനെ കുറിച്ചൊന്നും ഓർത്ത് കോലി വേവലാതിപ്പെടേണ്ട കാര്യമില്ല. നേടേണ്ടത് എന്താണ് എന്നതില്‍ മാത്രം ശ്രദ്ധകൊടുക്കുക. മത്സരഫലത്തെ കുറിച്ച് വേവലാതിപ്പെടാതെ മനസ് കാണിക്കുന്ന വഴിയെ പോകാനും സച്ചിന്‍ കോലിയോട് പറഞ്ഞു.

No comments:

Post a Comment