വിശാല്‍ നായകനാകുന്ന സണ്ടക്കോഴി 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ ഷൂട്ടിങ് സംഘമെല്ലാം ക്ഷേത്രത്തിലേയ്ക്കെത്തി പൂജ നടത്തുകയായിരുന്നു.
പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കണമെന്ന് തമിഴ് സിനിമാ താരങ്ങളോടും ജനപ്രതിനിധികളോടും ആരാധകരോടും വിശാല്‍ അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം രൂപ വിശാല്‍ നല്‍കിയിരുന്നു. നടികര്‍ സംഘവും 10 ലക്ഷം നല്കി. കൂടുതല്‍ സഹായങ്ങളെത്തിക്കുമെന്നും താരങ്ങള്‍ പറഞ്ഞു.
No comments:
Post a Comment