തിരുവനന്തപുരം : സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പിന്തുണ നല്‍കിയതിന് നന്ദി അറിയിക്കാന്‍ ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.
മന്ത്രിസഭായോഗത്തിന്ശേഷം സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
“ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്.
സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു” എന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തുവെന്ന് ഹനാന്‍ കൂടിക്കാഴ്ചക്ക് ശേഷം ‘ദുബായ് വാർത്ത’യോട് പറഞ്ഞു.
No comments:
Post a Comment