തിരുവനന്തപുരം : നോര്‍ക്കയുടെ ഐഡിന്‍റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളികള്‍ക്ക് ഇനി മുതല്‍ ഒമാന്‍ എയറിന്‍റെ വിമാനത്തില്‍ ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് ലഭിക്കും. ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിനാണ് ഇളവ് ലഭിക്കുന്നത്.
ഇതുസംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്സ്സ്, ഒമാന്‍ എയര്‍ അധികൃതര്‍ കൈമാറി. തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിലായിരുന്നു ധാരണാ പത്രം കൈമാറിയത്. നോര്‍ക്ക റൂട്ട്‌സും ഒമാന്‍ എയറും ചേര്‍ന്ന് നടപ്പിലാക്കുന്ന നോര്‍ക്ക ഫെയര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്.
No comments:
Post a Comment