Breaking

Saturday, 25 August 2018

കൈത്താങ്ങാകാൻ ആപ്പിളും; കേരളത്തിന് 7 കോടി രൂപ സംഭാവന


വാഷിങ്ടൺ: കേരളത്തിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ടെക്നോളജി ഭീമൻ ആപ്പിൾ കന്പനി ഏഴ് കോടി രൂപ നൽകും. ശനിയാഴ്ച്ചയാണ് ആപ്പിള്‍ സംഭാവന നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ കേരളത്തിലെ ജനങ്ങളെ പിന്തുണച്ച് കെണ്ടുള്ള ബാനറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ബട്ടണും ഉള്‍പ്പെടുത്തിട്ടുണ്ട്.
കേരളത്തിലുണ്ടയ ഈ ദുരിതത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 കോടി രൂപ സംഭാവന ചെയ്യുകയാണ്. ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നവർക്ക് വീടുകൾ നിർമ്മിക്കാനും സ്കൂളുകൾ പുനഃനിർമ്മിക്കാനുമാണ്  ഈ തുക.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി ആപ്പ് സ്റ്റോര്‍, ഐട്യൂണ്‍സ് സ്റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേർത്തിട്ടുണ്ട്. ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് അഞ്ച് ഡോളർ മുതൽ 200 ഡോളർ വരെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മെഴ്‌സി കോര്‍പ്‌സിലേക്ക് സംഭാവന ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയതായി ആപ്പിൾ അറിയിച്ചു.

No comments:

Post a Comment