ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ ഐക്കിയ ഇന്ത്യയില്‍ സ്ഥാപിച്ച ആദ്യ ഷോറൂമിന്റെ ഉത്ഘാടനം ഇന്നു നടക്കും. പന്ത്രണ്ട് വര്‍ഷം നീണ്ട ആസൂത്രണങ്ങള്‍ക്ക് ശേഷമാണ് സ്വീഡിഷ് കമ്പനി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഇന്ത്യന്‍ വിപണിപ്രവേശം സംബന്ധിച്ച് കമ്പനി പ്രഖ്യാപനം നടത്തിയിട്ട് ആറ് വര്‍ഷത്തോളമായി.
ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ , പതിമൂന്ന് ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച കോംപ്ലക്സിലാണ് ഐക്കിയയുടെ ഷോറൂം പ്രവര്‍ത്തനം തുടങ്ങുന്നത്. 2025 നകം രാജ്യത്ത് ഐക്കിയ സ്ഥാപിക്കാനിരിക്കുന്ന 25 സ്റ്റോറുകളില്‍ ആദ്യത്തേതാണിത്. ഫര്‍ണിച്ചറുകള്‍ മാത്രമല്ല വീട്ടുപകരണങ്ങളുടെ വിപുലമായ ശ്രേണിയും ഐക്കിയയ്ക്കുണ്ട്. ഷോറൂമില്‍ 7500 ല്‍ പരം ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതില്‍ 1000 ഉത്പന്നങ്ങള്‍ക്ക് 200 രൂപയില്‍ താഴെ മാത്രമാണ് വില. ഒരു വര്‍ഷം 60 ലക്ഷം ഉപഭോക്താക്കളെയാണ് ഐക്കിയ പ്രതീക്ഷിക്കുന്നത്.
ഐക്കിയയുടെ മാര്‍ക്കറ്റ് റിസര്‍ച്ച് വിഭാഗം ഇന്ത്യയിലെ ആയിരത്തിലേറെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ ജീവിതശൈലിയും ആവശ്യങ്ങളും സ്വപ്നങ്ങളുമൊക്കെ മനസിലാക്കിയാണ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. റെഡി ടു അസംബിള്‍ ഫര്‍ണിച്ചറുകളാണ് ഐക്കിയയ്ക്കുള്ളത്.
ഹൈദരാബാദിലെ ഐക്കിയ സ്റ്റോറില്‍ 1000 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ റസ്റ്റോറന്‍റും ഒരുക്കിയിട്ടുണ്ട്. ഭഷണവിഭവങ്ങളില്‍ പകുതിയും വെജിറ്റേറിയനാണ്. ഇഡലി, സാമ്പാര്‍ ,സമോസ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. വിദേശവിപണികളില്‍ ബീഫും പോര്‍ക്കും പ്രധാന നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളായി വിളമ്പുന്ന ഐക്കിയ ഇന്ത്യയിലെ സാംസ്കാരികതാല്‍പ്പര്യങ്ങള്‍ മനസിലാക്കി അവയ്ക്ക് പകരം ചിക്കന്‍ ആണ് നല്‍കുന്നത്. ഫര്‍ണിച്ചര്‍ ഷോപ്പിങ് കൂടുതല്‍ സമയം ചെലവഴിക്കേണ്ട കാര്യമായതിനാലാണ് ഉപഭോക്താക്കള്‍ക്കായി ആഹാരവും ഐക്കിയ ലഭ്യമാക്കുന്നത്. ഇന്ത്യാക്കാരില്‍ പകുതിയും ഭക്ഷണപ്രിയരാണെന്നതും റസ്റ്റോറന്‍റിന്റെ പ്രധാന്യം കൂട്ടുന്നുവെന്ന് ഐക്കിയ ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജര്‍ പാട്രിക് ആന്റണി പറഞ്ഞു.
അടുത്തവര്‍ഷം മുംബൈയില്‍ ഓണ്‍ലൈനിലൂടെ ഉ്തപന്നങ്ങളുടെ വില്‍പ്പന ആരംഭിക്കാനും ഐക്കിയയ്ക്ക് പദ്ധതിയുണ്ട്. ഘട്ടം ഘട്ടമായി പ്രധാനനഗരങ്ങളിലേയ്ക്ക് ഓണ്‍ലൈന്‍ വില്‍പ്പന വ്യാപിപ്പിക്കും. മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, പുണെ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് ഇനി ഐക്കിയ സ്റ്റോറുകള്‍ വരാനിരിക്കുന്നത്.

No comments:
Post a Comment