ദുബായ് : അനധികൃതമായും നിയമ വിരുദ്ധമായി യുഎഇയിൽ താമസിക്കുന്നവര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ താല്‍ക്കാലിക വിസ അനുവദിക്കും. ആറ് മാസം കാലാവധിയുള്ള വിസ പൊതുമാപ്പ് കാലയളവില്‍ ലഭ്യമാക്കും.
അനുവദിക്കപ്പെട്ട കാലയളവായ ആറ് മാസത്തിനുള്ളില്‍ ജോലി കണ്ടെത്തി താമസം നിയമപരമാക്കിയില്ലാ എന്നുണ്ടെങ്കില്‍ അത്തരക്കാര്‍ സ്വദേശങ്ങളിലേക്ക് തന്നെ തിരികെ പോകേണ്ടിവരുമെന്ന് വിദേശകാര്യ – റെസിഡന്‍സി (ജി.ഡി.ആര്‍.എഫ്.എ) വകുപ്പ് ഉപമേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖലാഫ് അല്‍ ഗൈത്ത് അറിയിച്ചു.
ഇങ്ങനെ വിസ അനുവദിക്കുന്നവര്‍ക്കായി അല്‍ അവീര്‍ ഇമിഗ്രേഷന്‍ സെന്‍ററില്‍ രണ്ട് ടെന്റുകള്‍ പണിയുമെന്നും ഇവ രണ്ടും 3000 പേര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയുന്ന രീതിയില്‍ സജ്ജീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ മുതലാണ് യുഎഇയില്‍ പൊതുമാപ്പ് കാലാവധി ആരംഭിക്കുന്നത്.
ഈ പദ്ധതിപ്രകാരം മാനവ വിഭവശേഷി – സ്വദേശവത്കരണ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നയാളുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ പദ്ധതിപ്രകാരം മാനവ വിഭവശേഷി – സ്വദേശവത്കരണ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നയാളുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment