മലപ്പുറം∙ സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങൾക്ക് ഡിജിസിഎയുടെ അനുമതി ലഭിച്ചതോടെ അവസാനിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തിന്റെ 39 മാസത്തോളം നീണ്ട കാത്തിരിപ്പ്. പരിശോധനകൾ വൈകിച്ചും ഫയലുകൾ പൂഴ്ത്തിയും ഇതിനിടയിൽ കോഴിക്കോടിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയാൻ ശ്രമങ്ങളുണ്ടായി. പക്ഷേ ജനകീയ പ്രക്ഷോഭങ്ങളുടെയും രാഷ്ട്രീയ ഇടപടെലുകളുടെയും കരുത്തിൽ അവയെയെല്ലാം അതിജീവിക്കുകയായിരുന്നു. വലിയ വിമാനങ്ങൾക്കായുള്ള കാത്തിരിപ്പിന്റെ നാൾവഴികൾ ഇങ്ങനെ.
∙ 2015 മേയ് 1
റൺവേ നവീകരണത്തിനായി കോഴിക്കോട്ടെ റൺവേ ഭാഗികമായി അടച്ചിട്ടു. സൗദി എയർലൈൻസ്, എമിറേറ്റ്സ്, എയർ ഇന്ത്യ എന്നിവയുടെ വലിയ വിമാനങ്ങളുടെ സർവീസ് നിലച്ചു.
∙ 2017 ഏപ്രിൽ 26
വലിയ വിമാന സർവീസുകൾക്ക് അനുമതി നൽകുന്ന വിഷയത്തിൽ ഡിജിസിഎയുടെ വിദഗ്ധസംഘം കോഴിക്കോട്ടെത്തി പരിശോധന നടത്തി.
∙ 2018 മാർച്ച് 20
വലിയ വിമാന സർവീസുകൾക്ക് അനുമതി തേടിയുള്ള ആദ്യ റിപ്പോർട്ട് കോഴിക്കോട് വിമാനത്താവള ഡയറക്ടർ ഡിജിസിഎക്ക് അയച്ചു. കൂടുതൽ വിശദാംശങ്ങളാവശ്യപ്പെട്ട് ഡിജിസിഎ ഈ റിപ്പോർട്ട് മടക്കി.
∙ മാർച്ച് 25
വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നവീകരണ ജോലികൾ ആരംഭിച്ചു.
∙ ഏപ്രിൽ 6
വലിയ വിമാന സർവീസുകൾക്ക് അനുമതി തേടിയുള്ള അന്തിമ സുരക്ഷാ വിലയിരുത്തൽ റിപ്പോർട്ട് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡൽഹി കേന്ദ്രത്തിലേക്ക് അയച്ചു.
∙ ജൂൺ 12
കോഴിക്കോട് വിമാനത്താവളത്തിലെ അഗ്മിശമന സുരക്ഷാ സേനയെ കാറ്റഗറി എട്ടിൽനിന്ന് ഏഴിലേക്ക് തരംതാഴ്ത്തി എയർപോർട്ട് അതോറിറ്റിയുടെ വിവാദ ഉത്തരവ്. വിമാന സർവീസുകളെയും ബാധിക്കുന്നതായിരുന്നു ഈ തരംതാഴ്ത്തൽ.
∙ ജൂൺ 15
റൺവേ. റിസ നവീകരണ പ്രവൃത്തികൾ പൂർത്തിയായി. കോഴിക്കോട്ടെ റൺവേ മുഴുവൻ സമയവും യാത്രാ സജ്ജമായി.
∙ ജൂലൈ 4
എയർപോർട്ട് അതോറിറ്റിയിൽ മൂന്നു മാസം അനക്കമില്ലാതെ കിടന്ന സുരക്ഷാ പഠന റിപ്പോർട്ട് രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ അവിടെനിന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനു (ഡിജിസിഎ) കൈമാറി.
∙ ഓഗസ്റ്റ് 9
കോഴിക്കോട് വിമാനത്താവളത്തിൽ സൗദി എയർലൈൻസിന്റെ രണ്ടു വലിയ വിമാനങ്ങൾക്ക് സർവീസ് അനുമതി നൽകി ഡിജിസിഎ ഉത്തരവിറക്കി.
സൗദിയിലേക്ക് ഇനി സുഖയാത്ര
മലപ്പുറം ∙ മലബാറിലെ സൗദി പ്രവാസികൾക്ക് ഇനി ‘ഹാപ്പി ജേണി’. കോഴിക്കോട്ട് വലിയ വിമാനങ്ങളുടെ സർവീസ് നിലച്ചതോടെ കഴിഞ്ഞ മൂന്നുവർഷം മറ്റു വിമാനത്താവളങ്ങൾ വഴി സൗദിയിലേക്ക് വട്ടംചുറ്റിപ്പറന്നിരുന്നവർക്ക് ഇനി നേരിട്ടു പറക്കാം. യാത്രാസമയം ഏറെ ലാഭിക്കാം. 2015ൽ ഇവിടെ സർവീസ് നടത്തിയിരുന്ന ഏഴു വിമാനങ്ങളും തിരിച്ചെത്തിക്കുമെന്ന സൗദി എയർലൈൻസിന്റെ ഉറപ്പും പ്രവാസികളുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു.
ഹജ് എംബാർക്കേഷൻ പോയിന്റ് അടുത്തവർഷം കോഴിക്കോട് വിമാനത്താവളത്തിൽ തിരിച്ചെത്തിക്കുമെന്ന കേന്ദ്രമന്ത്രിയുടെ ഉറപ്പാണ് ഇന്നലെ ലഭിച്ച രണ്ടാമത്തെ സന്തോഷം. മലബാർ മേഖലയിൽനിന്ന് ഏകദേശം 11.7 ലക്ഷം പേർ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. ഓരോ വർഷവും 1.2 ലക്ഷത്തോളം പേർ ഹജ്– ഉംറ തീർഥാടകരായി മലബാറിൽനിന്ന് സൗദിയിലേക്കു പറക്കുന്നുണ്ട്.
വിനോദസഞ്ചാരികളായി 15,000 പേരും പ്രതിവർഷം ഇവിടെനിന്ന് സൗദിയിലെത്തുന്നു. നീണ്ട കാത്തിരിപ്പിനുശേഷമുള്ള ഡിജിസിഎ അനുമതി ഈ പ്രവാസി ലക്ഷങ്ങളുടെ മനസ്സിലാണ് ആശ്വാസ ലാൻഡിങ് നടത്തിയത്. വലിയ വിമാനം എത്തുന്നതോടെ സ്വകാര്യ സംഘങ്ങൾ വഴിയുള്ള ഹജ്, ഉംറ യാത്രകളും കോഴിക്കോട് വിമാനത്താവളം വഴി നടത്താനാകും.
പലയിടത്തായി ചിതറിപ്പോയ യാത്രക്കാർ തിരിച്ചെത്തുന്നത് കോഴിക്കോട് വിമാനത്താവളത്തിന്റെ വരുമാനത്തിലും പ്രതിഫലിക്കും. കരിപ്പൂർ– ജിദ്ദ സർവീസ് പുനരാരംഭിക്കാനായാൽ ഈ മേഖലയിലെ പ്രതിവർഷ യാത്രക്കാരുടെ എണ്ണം 15 ലക്ഷത്തിലേക്കുയരുമെന്ന് കോഴിക്കോട് വിമാനത്താവള അധികൃതർ ഡിജിസിഎക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വലിയ വിമാനം രണ്ടുമാസത്തിനകം
സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങൾ രണ്ടു മാസത്തിനകം കോഴിക്കോട്ട് എത്തും. ‘ഇ’ ശ്രേണിയിൽപെട്ട ബോയിങ് 777 –200 ഇആർ, എയർ ബസ് 330 –300 വിമാനങ്ങളാണ് സർവീസ് നടത്തുകയെന്ന് സൗദി എയർലൈൻസ് അറിയിച്ചു. റിയാദിലേക്കും ജിദ്ദയിലേക്കും സർവീസ് നടത്തും. ബോയിങ് 777–200 വിമാനത്തിൽ 341 പേർക്കും എയർ ബസ് 330 –300 വിമാനത്തിൽ 298 പേർക്കും യാത്ര ചെയ്യാനാകും. പുറമെ കാർഗോയും കൊണ്ടുപോകാം.സെപ്റ്റംബർ 15നു ശേഷം സർവീസ് നടത്താൻ തയാറാണെന്ന് സൗദി എയർലൈൻസ് നേരത്തെ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ, വിമാന സമയം, വിമാനത്താവളത്തിലെ ക്രമീകരണം, പാർക്കിങ്, വിമാന ടിക്കറ്റ് തുടങ്ങി പല ഒരുക്കങ്ങളും വേണ്ടിവരുന്നതിനാൽ ഒരു മാസത്തിലേറെ നടപടികൾക്കു വേണ്ടിവരും.
എമിറേറ്റ്സും വരുന്നു
കരിപ്പൂർ ∙ സൗദി എയർലൈൻസിനും എയർ ഇന്ത്യയ്ക്കും പിന്നാലെ കോഴിക്കോട്ടേക്ക് തിരിച്ചെത്താൻ സന്നദ്ധതയറിയിച്ച് എമിറേറ്റ്സും രംഗത്ത്. ഡിജിസിഎയുടെ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ആൻഡ് ഏവിയേഷൻ) അനുമതി ലഭിച്ചാലുടൻ കോഴിക്കോട്ടുനിന്ന് സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. സർവീസ് അനുമതിക്കായുള്ള സുരക്ഷാ പഠനം നടത്തിയ ഡിജിസിഎയ്ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. എമിറേറ്റ്സ് ആസ്ഥാനം ഇതിനുള്ള നടപടികൾ ഉടൻ ആരംഭിച്ചേക്കും.
ഹജ് വിമാന സർവീസിന് ഒരുങ്ങിനിൽക്കാൻ നിർദേശം
കരിപ്പൂർ ∙ ഹജ് വിമാന സർവീസിന് ഒരുങ്ങിനിൽക്കാൻ കോഴിക്കോട് വിമാനത്താവളത്തിന് ഡൽഹിയിൽനിന്നു പ്രത്യേക നിർദേശം. ഇന്നലെ ഉച്ചയോടെയാണ്, എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിനു നിർദേശം ലഭിച്ചത്. കൊച്ചിയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് റൺവേ അടച്ചിരുന്നു. തുടർന്നും പ്രശ്നമുണ്ടായാൽ പകരം സംവിധാനം കണ്ടെത്തേണ്ടി വരുമോ എന്നതിനാലാണു ജാഗ്രതാ നിർദേശം. വിമാനത്താവളത്തിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും അതതു വകുപ്പുകളിലെ നടപടികൾക്കു സജ്ജമായി.
ഹജ് വിമാനത്തിനായി പ്രത്യേകം പാർക്കിങ് സൗകര്യം ഒരുക്കി. നിലവിലെ ഹജ് ഹാൾ വൃത്തിയാക്കി പ്രവർത്തനയോഗ്യമാക്കി. സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ഹജ് എംബാർക്കേഷൻ കേന്ദ്രം കരിപ്പൂരിലേക്കു തിരിച്ചെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. വലിയ വിമാനം എത്തുന്നതോടെ സ്വകാര്യ സംഘങ്ങൾ വഴിയുള്ള ഹജ്, ഉംറ യാത്രകളും കോഴിക്കോട് വിമാനത്താവളം വഴി നടത്താനാകും. നിലവിൽ കരിപ്പൂരിൽനിന്നു ജിദ്ദയിലേക്കു നേരിട്ടു വിമാനമില്ലാത്തതാണു പ്രധാന പ്രശ്നം. സൗദിയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണ് സൗദി എയർലൈൻസിന്റെ സർവീസ്.

No comments:
Post a Comment