Breaking

Saturday, 18 August 2018

കേരളത്തിന് ഖത്തർ അമീറിന്റെ സഹായം; 35 കോടി രൂപ അനുവദിക്കാൻ നിർദേശം




ദോഹ ∙ പ്രളയ ദുരന്തം നേരിടുന്ന കേരളത്തിനു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വൻ സഹായ ഹസ്തം. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് 50 ലക്ഷം ഡോളർ (ഏകദേശം 35 കോടി രൂപ) വകയിരുത്താൻ അമീർ നിർദേശം നൽകി. പ്രളയത്തിൽ വീടുകൾ നഷ്ടമായവരുടെ മതിയായ താമസ സൗകര്യങ്ങളൊരുക്കാൻ വേണ്ടിയാണിത്.
ഖത്തർ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഖത്തർ ചാരിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പുറമെയാണ് വൻ തുക അമീർ സഹായമായി പ്രഖ്യാപിച്ചത്. രാജ്യത്തിനു പുറത്തു നിന്ന് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിനു ലഭിക്കുന്ന ഏറ്റവും വലിയ സഹായ പ്രഖ്യാപനമാണിത്.



ഖത്തർ ചാരിറ്റി കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിനായി 40 ലക്ഷം ഖത്തർ റിയാൽ പണം സമാഹരിക്കാനുള്ള പദ്ധതി ആരംഭിച്ചിരുന്നു. ഇതിൽ ആദ്യ ഘട്ടമായി അഞ്ചു ലക്ഷം റിയാലിന്റെ പ്രവർത്തനം ഇന്ത്യയിലെ പ്രതിനിധി ഓഫിസ് മുഖേന ഖത്തർ ചാരിറ്റി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്

No comments:

Post a Comment