Breaking

Monday, 6 August 2018

ലംബോർഗിനിയുമായി മൂന്നു മണിക്കൂർ ‘പറന്നു’; ദുബായിൽ സഞ്ചാരിക്ക് പിഴ 31 ലക്ഷം രൂപ

ദുബായ് ∙ അമിത വേഗത്തിൽ വാഹനമോടിച്ചതിന് യൂറോപ്യൻ സഞ്ചാരിക്ക് ദുബായിയിൽ വൻ പിഴ. 170,000 ദിർഹമാണ് ഇയാൾ പിഴ നൽകേണ്ടി വന്നത്. ഏകദേശം 31 ലക്ഷത്തിലധികം രൂപ. ആകെ മൂന്ന് മണിക്കൂർ നേരം മാത്രമാണ് ഇയാൾ വാഹനമോടിച്ചതെന്നും എമിറാത് അൽ യൊം റിപ്പോർട്ട് ചെയ്തു.

വാടകയ്ക്കെടുത്ത 1.3 ദശലക്ഷം ദർഹത്തിന്റെ ലംബോർഗിനി കാറിലായിരുന്നു കറക്കം. മണിക്കൂറിൽ 230-240 കിലോ മീറ്റർ വേഗത്തിലായിരുന്നു ഷെയ്ഖ് സയ്യിദ് റോഡിലുടെ ‍‍യാത്ര. പുലർച്ചെ 2.30നായിരുന്നു സഞ്ചാരം. ഇയാളുടെ സാഹസികത റോഡിലെ എല്ലാ റഡാറിലും പതിഞ്ഞതനുസരിച്ചാണ് ദുബായ് പൊലീസ് പിഴ ഈടാക്കിയത്.

No comments:

Post a Comment