നൂറിലധികം വർഷങ്ങളുടെ പരമ്പര്യമാണ് ഹാർലി ഡേവിഡ്സണ്‍ ബൈക്കുകളുടെ കരുത്ത്. രണ്ടു ലോകമഹായുദ്ധങ്ങൾ മറികടന്ന് ഇരുചക്രവാഹന പ്രേമികളുടെ മനസിലെ കൊമ്പനായി ഹാർലി നിലനിൽക്കുന്നതും ആ പരമ്പര്യത്തെ മുറുകെ പിടിച്ചാണ്. എല്ലാകാലത്തും വിശ്വസ്തർ എന്നു വിളിക്കാവുന്ന ഒരുപറ്റം ഉപഭോക്താക്കൾ ഈ അമേരിക്കൻ ബ്രാൻഡിനുണ്ട്. പേരും പ്രൗഡിയും മാത്രം പോര വിൽപ്പന കണക്കുകളിൽ മുന്നേറണമെങ്കിൽ എന്ന തിരിച്ചറിവിലാണ് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഇരുചക്രവാഹന നിർമാതാക്കളിലൊന്നായ ഹാർലി ഡേവിഡ്സൺ
അമേരിക്കയും യൂറോപ്പും വിട്ട് ഇരുചക്രങ്ങൾ ഏറ്റവും അധികം വിൽക്കപ്പെടുന്ന ഏഷ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നു ഹാർലി. ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണികൾക്കായി 200 മുതൽ 500 വരെ സിസി എൻജിൻ കപ്പാസിറ്റിയുള്ള മിഡ് സൈസ് റെട്രോ ലുക്ക് ബൈക്കുകൾ പുറത്തിറക്കാനുള്ള ആലോചനയിലാണ് ഇവർ. ഇതിനായി ഏഷ്യൻ രാജ്യങ്ങളിലെ നിർമാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്നാണ് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
റോയൽ എൻഫീൽഡ് ബൈക്കുകളുടെ പ്രധാന എതിരാളിയായിരിക്കും ഹാർലിയുടെ ചെറു ബൈക്ക്. 2022 ൽ പുതിയ ബൈക്കുകൾ വിപണിയിലെത്തും. ബിഎംഡബ്ല്യു മോട്ടറാഡും ടിവിഎസും സഹകരിച്ച് നിർമിച്ച ബൈക്ക് പുറത്തിറങ്ങിയത് അടുത്തിടെയാണ്. കൂടാതെ ബജാജും ട്രയംഫും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഇതേ പാതയിൽ തന്നെ ഇന്ത്യയിൽ നിന്നൊരു നിർമാതാവുമായി സഹകരിക്കാനായിരിക്കും ഹാർലി ഡേവിഡ്സണ്ണിന്റെ പദ്ധതി.

No comments:
Post a Comment